കെഎസ്ആര്‍ടിസി ബസ് വെള്ളക്കെട്ടില്‍ ഇറക്കിയ ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവര്‍ ജയദീപ് സെബാസ്റ്റ്യനെതിരെ പൊലീസ് കേസെടുത്തു. കെഎസ്ആര്‍ടിസി നല്‍കിയ പരാ തിയില്‍ ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് കേസെടുത്തത്
കോട്ടയം: കെഎസ്ആര്‍ടിസി ബസ് വെള്ളക്കെട്ടില്‍ ഇറക്കിയ ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവര്‍ ജയ ദീപ് സെബാസ്റ്റ്യനെതിരെ പൊലീസ് കേസെടുത്തു. കെഎസ്ആര്‍ടിസി നല്‍കിയ പരാതിയില്‍ ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് കേസെടുത്തത്.
ബസ് വെള്ളക്കെട്ടില്‍ ഇറക്കിയത് മൂലം കെഎസ്ആര്‍ടിസിക്ക് 5,33,000 രൂപ നഷ്ടമുണ്ടായതായി പരാതി. ബസിന് നാശനഷ്ടം ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടും കരുതലോടും കൂടിയാണ് ഡ്രൈവര്‍ വെള്ളക്കെട്ടി ല്‍ ഇറക്കിയതെന്നും എഫ്.ഐ.ആറില്‍ പറയുന്നു. ഡ്രൈവര്‍ ജയദീപിനെ കെഎസ്ആര്‍ടിസി സസ്പെന്‍ ഡ് ചെയ്തിരുന്നു. ജയദീപിന്റെ ലൈസന്‍സ് റദ്ദാക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് മോട്ടോര്‍വാഹന വകുപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ട്. പൊതുമുതല്‍ നശിപ്പിക്കലിനെതിരായ വകുപ്പ് അനു സരിച്ചാണ് കേസ്.
പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിക്ക് സമീപത്തു വെച്ചായിരുന്നു ബസ് മുങ്ങിയത്. തുടര്‍ന്ന് നാട്ടുകാര്‍ യാത്ര ക്കാരെ രക്ഷപ്പെടുത്തുകയും ബസ് വലിച്ച് കരയ്ക്കെത്തിക്കുക യും ചെയ്തു.
യാത്രക്കാരുടെ ജീവന്‍ അപകടത്തിലാക്കി ഓടിച്ചെന്നു ചൂണ്ടിക്കാട്ടി ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നിര്‍ദേശപ്രകാരം കെഎസ്ആര്‍ടിസി ജയദീപിനെ സസ്പെന്റ് ചെയ്തത്. താന്‍ യാത്രക്കാരെ സുരക്ഷിത ഇട ത്തിലേക്ക് മാറ്റാനാണ് ശ്രമിച്ചതെന്ന് പറഞ്ഞ് ജയദീപും രംഗത്തുവന്നിരുന്നു.











