കോവിഡ് കേസുകള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ നി യന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നതിനാലാണ് നി യന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്
കോഴിക്കോട്: കോവിഡ് കേസുകള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ നിയ ന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നതിനാലാണ് നിയന്ത്രണങ്ങള്‍ ഏര്‍ പ്പെടുത്തുന്നത്. കഴിഞ്ഞദിവസം ടിപിആര്‍ 30 ശതമാനം കടന്ന പശ്ചാത്തലത്തില്‍ ജില്ലയില്‍ പൊതു യോഗങ്ങള്‍ അനുവദിക്കില്ലെന്ന് കോഴി ക്കോട് ജില്ലാ കലക്ടര്‍ അറിയിച്ചു.
കോഴിക്കോട് ബീച്ചില്‍ ആളുകളുടെ തിരക്ക് നിയന്ത്രിക്കാന്‍ നടപടിയെടുക്കും. ആവശ്യമെങ്കില്‍ ബീച്ചില്‍ സമയനിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും കലക്ടര്‍ പറഞ്ഞു.അവധി ദിവസമായ ഇന്നലെ ബീച്ചില്‍ വന്‍ ജനക്കൂട്ടമായിരുന്നു ഉണ്ടായിരുന്നത്. പൊതുഗതാഗതങ്ങളില്‍ തിരക്ക് കൂട്ടിയുള്ള യാത്ര അനുവദിക്കില്ല. ബസുകളില്‍ നിന്ന് യാത്രചെയ്യു ന്നതും അനുവദിക്കില്ലെന്നും പരിശോധന നടത്താന്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുമെന്നും കലക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഒമിക്രോണ്‍ സാമൂഹ്യവ്യാപനവും ജില്ലയില്‍ നടന്നിട്ടുണ്ടെന്നും ആരോഗ്യവിദഗ്ധര്‍ അറിയിച്ചി ട്ടുണ്ട്. കഴി ഞ്ഞ ദിവസം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പരിശോധ ന നടത്തിയ 30 ഓളം പേര്‍ക്ക് ഒമിക്രോ ണ്‍ സ്ഥിരീകരിച്ചിരുന്നു. വിദേശത്ത് നിന്നുവന്നവരുമായി യാതൊരു ബ ന്ധവുമില്ലാത്തവര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
ഇന്നലെ 1643 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ തിരുവനന്തപുരം, എറണാകുളം, കോഴി ക്കോട് ജില്ലകളിലാണ് കോവിഡ് അതിതീവ്ര വ്യാപനം കണ്ടുവരുന്ന ത്. അതിനാല്‍ അതീവ ജാഗ്രത പാലി ക്കാനാണ് അധികൃതരുടെ നിര്‍ദേശം. ഇതിന്റെ തുടര്‍ച്ചയായാണ് കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങ ള്‍ കടുപ്പിച്ചത്.











