കൊടിയത്തൂര്‍ പിടിഎം ഹൈസ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി പാഴൂര്‍ തമ്പലങ്ങാട്ട്കുഴി ബാവയുടെ മകന്‍ മുഹമ്മദ് ബാഹിഷ് (14) ആണ് മരിച്ചത്
കോഴിക്കോട്: ബസുകള്‍ക്കിടയില്‍ കുടുങ്ങി സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു. കൊടിയത്തൂര്‍ പിടിഎം ഹൈസ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി പാഴൂര്‍ തമ്പലങ്ങാട്ട്കുഴി ബാവയു ടെ മകന്‍ മുഹമ്മദ് ബാ ഹിഷ് (14) ആണ് മരിച്ചത്.
തിങ്കളാഴ്ച വൈകീട്ട് 4.30ഓടേയാണ് സംഭവം. നിര്‍ത്തിയിട്ട രണ്ട് ബസുകളില്‍ ഒന്ന് മുന്നോട്ടെടുത്ത പ്പോള്‍ പിന്‍ചക്രം കുഴിയില്‍ വീഴുകയും തൊട്ടടുത്തുണ്ടായിരുന്ന ബസി ല്‍ തട്ടുകയും ചെയ്തു. അ തിനിടെ ബസുകള്‍ക്കിടയില്‍ വിദ്യാര്‍ഥി കുടുങ്ങുകയായിരുന്നു എന്നാണ് വിവരം.
സ്‌കൂളില്‍ കലോത്സവം നടക്കുന്ന ദിവസമായിരുന്നു. അതിനിടെ ടോയ്ലറ്റില്‍ പോയി തിരിച്ചുവരു മ്പോഴാണ് അപകടമെന്ന് അധ്യാപകര്‍ പറയുന്നു. കുട്ടി വീണുകിടക്കു ന്നത് കണ്ട മറ്റൊരു വിദ്യാ ര്‍ഥിയാണ് അധ്യാപകരെ വിവരമറിയിച്ചത്. ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശി പ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.