കെഎസ്ആര്‍ടിസി ബസില്‍ വെച്ച് കോളേജ് വിദ്യാര്‍ത്ഥിനിയുടെ അടുത്തിരുന്ന് നഗ്‌നത പ്രദര്‍ശനം നടത്തി അപമാനിക്കാന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശി അറസ്റ്റില്‍. കന്യാ കുമാരി കളിയിക്കാവിള അമ്പെ ട്ടിന്‍കാല ജസ്റ്റിന്‍ ആല്‍വിന്‍ (43) ആണ് പൊലീസിന്റെ പിടിയിലായത്
കൊല്ലം: കെ എസ്ആര്‍ടിസി ബസില്‍ വെച്ച് കോളേജ് വിദ്യാര്‍ത്ഥിനിയുടെ അടുത്തിരുന്ന് നഗ്‌നത പ്രദര്‍ ശനം നടത്തി അപമാനിക്കാന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശി അറസ്റ്റി ല്‍.കന്യാകുമാരി കളിയിക്കാവിള അ മ്പെട്ടിന്‍കാല ജസ്റ്റിന്‍ ആല്‍വിന്‍ (43) ആണ് പൊലീസിന്റെ പിടിയിലായത്.
ബുധനാഴ്ച രാവിലെ 8.30ന് വേണാട് ബസില്‍ വെച്ചായിരുന്നു സംഭവം. ബസ് ചെങ്ങന്നൂരിലേക്ക് പോ കുക യായിരുന്നു. സീറ്റില്‍ ഒപ്പമിരുന്ന ശേഷം ഇയാള്‍ കോളജ് വിദ്യാര്‍ ത്ഥിനിയെ തുടരെ ശല്യംചെയ്തു. പ്രതിക രിച്ചപ്പോള്‍ ഇയാള്‍ നഗ്നതാ പ്രദര്‍ശനവും നടത്തി. തുടര്‍ന്ന് പെണ്‍കുട്ടി പൊലീസിനെ വിവരം അറിയി ച്ചു. യാത്രാമധ്യേ പൊലീ സെത്തി പ്രതിയെ പിടികൂടുകയായിരുന്നു.