ചൊവ്വാഴ്ച വൈകിട്ട് ചേര്‍ന്ന ബിജെപി എംഎല്‍എമാരുടെ യോഗത്തിലാണ് ബസവരാജി നെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞദിവസ മാണ് യെഡിയൂരപ്പ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്.
ബെംഗളുരു: ലിംഗായത് നേതാവും മുന്‍ മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയുടെ വിശ്വസ്തനുമായ ബസവരാജ് ബൊമ്മെ കര്‍ണ്ണാടക മുഖ്യമന്ത്രി യാകും. ചൊവ്വാഴ്ച വൈകിട്ട് ചേര്‍ന്ന ബിജെപി എം എല്‍എമാരുടെ യോഗത്തിലാണ് ബസവരാജിനെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടു ക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞദിവസമാണ് യെഡിയൂരപ്പ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്.
മുന്‍ മുഖ്യമന്ത്രി എസ്ആര്‍ ബൊമ്മെയുടെ മകനാണ് ബസവരാജ്. ജനതാദളില്‍ നിന്നും 2008ലാണ് ബിജെപിയിലേക്ക് ചേക്കേറിയത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.30നാണ് സത്യപ്രതിജ്ഞ. ലിംഗായത്ത് വിഭാഗത്തിന്റെ താല്‍പര്യം പരിഗണിച്ചാണ് ബസവരാജിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ച തെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
യെഡിയൂരപ്പ സര്‍ക്കാരില്‍ ആഭ്യന്തര മന്ത്രിയായിരുന്നു ബസവരാജ്. ഹൂബ്ലി മേഖലയില്‍ നിന്നുള്ള ലിംഗായത്ത് നേതാവാണ് അദ്ദേഹം. പാര്‍ട്ടി യുടെ കേന്ദ്ര നിരീക്ഷകനും കേന്ദ്ര മന്ത്രിയുമായ കിഷ ന്‍ റെഡ്ഡി മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള യോഗത്തില്‍ പങ്കെടുത്തിരുന്നു.
അഴിമതി ആരോപണങ്ങളും കോവിഡ് പ്രതിരോധ പാളിച്ചകളും ഉയര്‍ത്തി പാര്‍ട്ടിയിലും സര്‍ക്കാരി ലും വിമതനീക്കം ശക്തമായതാണ് യെഡിയൂരപ്പയുടെ രാജി അനിവാര്യമാക്കിയത്. കേന്ദ്രമന്ത്രി ധര്‍ മ്മേന്ദ്ര പ്രധാന്‍, കര്‍ണാടകയുടെ ചുമതലയുള്ള ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗ് എന്നിവരാണ് പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാന്‍ നേതൃത്വം നല്‍കിയത്.
ദലിത് വിഭാഗത്തില്‍ നിന്നും ഒരാളെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കണമെന്ന് ആവശ്യമുയ ര്‍ന്നെ ങ്കിലും ദേശീയ നേതൃത്വം അനുമതി നല്‍കിയി ല്ല. എസ് അംഗാരയുടെ പേരായിരുന്നു ദേശീയ നേ തൃത്വത്തിന് മുന്നില്‍ വന്നിരുന്നത്. ആറ് തവണ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ട അംഗാ ര നിലവില്‍ ഫിഷറിസ് മന്ത്രിയാണ്.











