കോവിഡ് മൂലം കഴിഞ്ഞ രണ്ട് വര്‍ഷവും ആഘോഷങ്ങള്‍ക്ക് മങ്ങലേറ്റിരുന്നു. ഇത്തവണയും നിയന്ത്രണങ്ങള്‍ ഉണ്ട്.
ദുബായ് : കോവിഡ് മഹാമാരിയെത്തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷവും ബലിപ്പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തടസ്സം നേരിട്ടുവെങ്കിലും ഇത്തവണ ഈദ് ആഘോഷത്തിന് ഇളവുകളോടെയാണ് അനുമതി നല്‍കിയിരിക്കുന്നത്.
കോവിഡ് നിയന്ത്രണങ്ങളോടെയാകും ആഘോഷങ്ങള്‍ക്ക് അനുമതിയെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
പള്ളികളിലും ഈദ്ഗാഹുകളിലും നിസ്‌കാരത്തിന് സൗകര്യമൊരുക്കും. പൂര്‍ണ്ണമായും വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രമായിരിക്കും ഇവിടങ്ങളില്‍ പ്രവേശനം. ആര്‍ടിപിസിആര്‍ എടുത്ത് പതിന്നാല് ദിവസം നെഗറ്റീവ് ആയവര്‍ക്കാണ് അബുദാബിയില്‍ ഈദ്ഗാഹുകളില്‍ പ്രവേശനം നല്‍കുക.
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമേ ആഘോഷങ്ങള്‍ അനുവദിക്കുകയേയുള്ളുവെന്ന് ദേശീയ ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു.
ഈദ്ഗാഹുകളിലും പള്ളികളലും 20 മിനിറ്റ് മാത്രാമാണ് നിസ്‌കാരത്തിന് അനുവദിച്ചിട്ടുള്ളത്. ചടങ്ങുകള്‍ കഴിഞ്ഞാല്‍ പിന്നെ ഇവിടങ്ങളില്‍ കൂട്ടംകൂടുന്നത് നിയന്ത്രിച്ചിട്ടുണ്ട്.
മുഖാവരണം ധരിച്ചിരിക്കണം,സാമൂഹിക അകലം പാലിക്കണം. പ്രാര്‍ത്ഥനയ്ക്കുള്ള ഷീറ്റുകള്‍ വിശ്വാസികള്‍ കൊണ്ടുവരണം, പ്രാര്‍ത്ഥനയ്ക്ക് മുമ്പും ശേഷവും വിശ്വാസികള്‍ പരസ്പരം ഹസ്തദാനം നടത്തുന്നതും ആശ്ലേഷിക്കുന്നതും വിലക്കിയിട്ടുണ്ട്.