ഗള്‍ഫ് രാജ്യങ്ങളിലെ ഭരണാധികാരികളെ ഫോണില്‍ വിളിച്ചും ആശംസകള്‍ നേര്‍ന്നു
റിയാദ് : ബലിപ്പെരുന്നാള്‍ ആശംകള്‍ നേര്‍ന്ന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവും മുഹമദ് ബിന്‍ സല്‍മാന്‍ രാജകുമാരനും.
ലോകമെമ്പാടുമുള്ള വിശ്വാസികള്‍ക്ക് ഈദ് ആശംസകള്‍ നേരുന്നതായി ഇരുവരും അറിയിച്ചു.
യുഎഇ ഉള്‍പ്പടെയുള്ള ഇതര രാജ്യങ്ങളിലെ ഭരണാധികാരികളും സൗദി രാജാവിനും കിരീടാവകാശിയായ രാജകുമാരനും ആശംസകള്‍ നേര്‍ന്നു.
ഇസ്ലാമിക രാജ്യങ്ങളിലെ ഭരണാധികാരികള്‍ക്ക് ടെലിഗ്രാം സന്ദേശത്തിലൂടെയും ഇരുവരും ഈദ് ആശംസകള്‍ നേര്‍ന്നു.
ലോകത്തിലെ ഏറ്റവും വലിയ വിശ്വാസിസംഗമം നടക്കുന്ന സൗദിയിലെ മക്കയില്‍ ഹജ്ജ് കര്‍മങ്ങള്‍ക്കും കഴിഞ്ഞ ദിവസം തുടക്കമായിരുന്നു.
2019 ല്‍ ഇരുപത്തിയഞ്ച് ലക്ഷം തീര്‍ത്ഥാടകരാണ് ഹജ്ജ് കര്‍മം നിര്‍വഹിച്ചത്. ഇക്കുറി കോവിഡ് നിയന്ത്രണങ്ങളുണ്ടെന്നതിനാല്‍ പത്തു ലക്ഷത്തോളം വിശ്വാസികള്‍ക്ക് മാത്രമാണ് ഹജ്ജിന് അനുമതി കൊടുത്തത്.












