പ്രഥാന വീഥികള്‍ വൈദ്യുത ദീപാലങ്കാരങ്ങളാല്‍ പ്രകാശം നിറഞ്ഞ് രാവുകളെ വര്‍ണാഭമാക്കുന്നു
അബുദാബി : ബലിപ്പെരുന്നാള്‍ യുഎഇയില്‍ ഉള്‍പ്പടെ ജിസിസി രാജ്യങ്ങള്‍ ഭക്തിനിര്‍ഭരമായി ആഘോഷിക്കുന്നു.
ഈദ്ഗാഹുകളിലും പള്ളികളിലും നമസ്‌കാരം നടന്നു. പ്രാര്‍ത്ഥനയും ഖുത്തുബയും ഉള്‍പ്പടെ 20 മിനിറ്റ് നീണ്ട ചടങ്ങുകള്‍ക്കു ശേഷം മാംസവിഭവങ്ങള്‍ അടങ്ങിയ ഭക്ഷണം തയ്യാറാക്കലും നടന്നു.
നാലു ദിവസത്തെ അവധിയാണ് യുഎഇയിലും ഖത്തറിലും എല്ലാം ഉള്ളത്. അവധി ദിവസങ്ങളില്‍ കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം ചിലവഴിക്കാനാണ് ഏവരുടെയും ശ്രമം.
കോവിഡ് കാലത്തെ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിച്ചതോടെയാണ് ഇക്കുറി പതിവു പോലെ ആഘോഷമായി ബലിപ്പെരുന്നാള്‍ ആചരിക്കാന്‍ ഏവരേയും പ്രേരിപ്പിച്ചത്.
അബുദാബി, ഷാര്‍ജ. ദുബായ് എന്നിവടങ്ങളിലെല്ലാം വെടിക്കെട്ട് ഉള്‍പ്പടെയുള്ള പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്.
സജ്ജീകരണങ്ങള്‍ക്ക് വിവിധ മുനിസിപ്പാലിറ്റികളും ഗതാഗത വകുപ്പും നേതൃത്വം നല്‍കുന്നു. ഇതിന്നിടയില്‍ ആരോഗ്യ വകുപ്പും ജാഗ്രതയോടെ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നു.











