ബലാത്സംഗക്കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്ക് മുന്‍കൂര്‍ ജാമ്യം നല്‍ കിയതി നെതിരെ അപ്പീല്‍ നല്‍കുമെന്ന് പരാതിക്കാരി. കോ ടതിയിലും പൊലീസിലും പൂര്‍ണ വിശ്വാസമുണ്ടെന്നു പരാതിക്കാരി വ്യ ക്തമാക്കി
കൊച്ചി: ബലാത്സംഗക്കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയ തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് പരാതി ക്കാരി. കോടതിയിലും പൊലീ സിലും പൂര്‍ണ വിശ്വാസമു ണ്ടെന്നു പരാ തിക്കാരി വ്യക്തമാക്കി. കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്ക് ഉപാധികളോ ടെയാണ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
താന്‍ ക്രിമിനലാണെന്നു പറയുന്ന എംഎല്‍എ തനിക്കൊപ്പം എന്തിന് കൂട്ടുകൂടിയെന്ന് പരാതിക്കാരി ചോദിച്ചു. തനിക്കെതിരെ സ്വഭാവദൂഷ്യം ആരോപിക്കുന്ന എല്‍ദോസ് കുന്നപ്പിള്ളിയുടെ സ്വഭാവമെ ന്തെന്ന് തുറന്നു കാട്ടുമെന്നും പരാതിക്കാരി പറഞ്ഞു.
നവംബര്‍ ഒന്നിന് മുന്‍പായി അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകുന്നതടക്കം 11 കര്‍ശന ഉപാധികളോടെയാണ് എല്‍ദോസിന് ജാമ്യം അനുവദിച്ചത്. ഫോണും പാസ്‌പോര്‍ട്ടും സറണ്ടര്‍ ചെ യ്യണം. രാജ്യം വിടരുത്. അഞ്ച് ലക്ഷം രൂപയോ തത്തുല്യമായ രണ്ട് ആള്‍ ജാമ്യമോ എടുക്കണം. സ മാനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാനോ ഇരയെ ഭീഷണിപ്പെടുത്താനോ പാടില്ല എന്നതടക്കമു ള്ളതാണ് ഉപാധികള്‍.











