ബഫര്‍ സോണ്‍ സംബന്ധിച്ച് സര്‍ക്കാര്‍ പ്രസിദ്ധികരിച്ച ഉപഗ്രഹമാപ്പില്‍ പ്രതിഷേധിച്ച് താമരശ്ശേരി രൂപത. കര്‍ഷകരെ ബാധിക്കാതെ അതിര്‍ത്തി നിശ്ചയിക്കണമെന്നും ഉപഗ്രഹസര്‍വേ റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്നും താമരശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍ ആവശ്യപ്പെട്ടു.
കോഴിക്കോട്: ബഫര്‍ സോണ്‍ സംബന്ധിച്ച് സര്‍ക്കാര്‍ പ്രസിദ്ധികരിച്ച ഉപഗ്രഹമാപ്പില്‍ പ്രതിഷേധിച്ച് താമ രശ്ശേരി രൂപത. കര്‍ഷകരെ ബാധിക്കാതെ അതിര്‍ത്തി നിശ്ചയിക്കണമെന്നും ഉപഗ്രഹസര്‍വേ റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്നും താമരശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍ ആവശ്യപ്പെട്ടു. സര്‍വെ അ ബദ്ധജഡിലമാണെന്നും, രണ്ടോ മൂന്നോ മന്ത്രിമാരെ നിയോഗിച്ച് വിഷയത്തെ പറ്റി പഠിക്കണമെന്നും താ മരശേരി ബിഷപ്പ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
കര്‍ഷകരുടെ വേദന മനസിലാക്കാതെയാണ് മാപ്പ് ഉണ്ടാക്കിയത്. എത്രയും വേഗം ഉപഗ്രഹമാപ്പ് പിന്‍വലി ക്കണം. സുപ്രീം കോടതി നല്‍കിയിരിക്കുന്ന ഈ അവസരം ഉപയോഗിച്ച് കേരള സര്‍ക്കാര്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്താതെ രണ്ടോ മൂന്നോ മന്ത്രിമാരെ നിയോഗിച്ച് അവരുടെ നേതൃത്വത്തില്‍ കാര്യങ്ങള്‍ നടത്തണം. അതീജീവനത്തിനുള്ള അവകാശം മലയോര കര്‍ഷകര്‍ക്ക് ഉണ്ട്. അത് നിഷേധി ക്കാന്‍ ആര്‍ക്കും കഴിയില്ല.
സാമൂഹികാഘാത പഠനം നടത്താന്‍ ഒരു കമ്മറ്റിയെ നിയോഗിക്കണം. ഇതിനാവശ്യമായ സാവാകാശം സ ര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നിന്ന് വാങ്ങണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയില്‍ ചക്കിട്ടപ്പാറ പഞ്ചാ യത്തിലെ കര്‍ഷകരെയാണ് ഉപഗ്രഹമാപ്പ് കാര്യമായി ബാധിക്കുക. സര്‍ക്കാര്‍ നയത്തിനെതിരെ നാളെ കൂ രാച്ചുണ്ടില്‍ സമരം നടത്തു മെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തില്‍ ബത്തേരി നഗരസഭ പ്രമേയം പാസാക്കി. സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതിയാ ണ് പ്രമേയം പാസാക്കിയത്. നേരിട്ട് വിവരശേഖരണം നടത്തണമെ ന്നാണ് ആവശ്യം. സുല്‍ത്താന്‍ ബ ത്തേരി നഗരമാകെ ബഫര്‍സോണ്‍ പരിധിയിലാണ് വരുന്നത്.ബഫര്‍ സോണ്‍ വിഷയത്തില്‍ ശാശ്വത പരിഹാരത്തിന് സര്‍ക്കാര്‍ ഉടന്‍ ഇ ടപെടണമെന്ന് കെസിബിസി. സംസ്ഥാന സര്‍ക്കാര്‍ കൃത്യമായ ഡാ റ്റയോടെ സമീപിച്ചാല്‍ ബഫര്‍ സോണ്‍ സംബന്ധിച്ച് ആവശ്യമായ ഭേദഗതിക്ക് സന്നദ്ധമാണെന്ന് സു പ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.