ബഫര്‍സോണിനെതിരെ താമരശേരി രൂപത ഇന്ന് മുതല്‍ പ്രതിഷേധ സമരം ആരംഭി ക്കും. കോഴിക്കോ ട്ടെ മലയോര മേഖലകളില്‍ രൂപതയുടെ നേതൃത്വത്തിലുളള കര്‍ഷക അതിജീവന സംയുക്ത സമിതി പ്രതിഷേധം സംഘടിപ്പിക്കും
കോഴിക്കോട്: ബഫര്‍സോണിനെതിരെ താമരശേരി രൂപത ഇന്ന് മുതല്‍ പ്രതിഷേധ സമരം ആരംഭിക്കും. കോഴിക്കോട്ടെ മലയോര മേഖലകളില്‍ രൂപതയുടെ നേതൃത്വത്തിലുളള കര്‍ഷക അതിജീവന സംയുക്ത സമിതി പ്രതിഷേധം സംഘടിപ്പിക്കും.
കര്‍ഷകരെ ബാധിക്കാതെ അതിര്‍ത്തി നിശ്ചയിക്കണം എന്നാണ് രൂപത ഉന്നയിക്കുന്ന ആവശ്യം. ഉപഗ്ര ഹ സര്‍വേ റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്നും ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍ ആവശ്യപ്പെട്ടു. ബ ഫര്‍സോണ്‍ വിഷയം നിലനില്‍ക്കുന്ന പൂഴിത്തോട്, കക്കയം എന്നിവിടങ്ങളില്‍ നിന്ന് ഉച്ചയോടെ ജന ജാഗ്രത യാത്ര തുടങ്ങും.
വൈകീട്ട് അഞ്ച് മണിയോടെ കൂരാച്ചുണ്ടില്‍ പ്രതിഷേധ യോഗം ചേരും. ബിഷപ്പ് മാര്‍ റമിജിയോസ് ഇ ഞ്ചനാനിയില്‍ ഉള്‍പ്പെടെയുളവര്‍ പ്രതിഷേധത്തില്‍ പങ്കെടുക്കും. ‘ര ണ്ടോ മൂന്നോ മന്ത്രിമാരെ നിയോ ഗിച്ച് അവരുടെ നേതൃത്വത്തില്‍ പഠനം നടത്തണം. സാമൂഹികാഘാത പഠനം നടത്താന്‍ കമ്മിറ്റിയെ നി യോഗിക്കണം. അതിജീവനത്തിനു ള്ള അവകാശം കര്‍ഷകര്‍ക്കുണ്ട്. അത് നിഷേധിക്കാന്‍ അനുവ ദിക്കില്ല’ -താമരശേരി രൂപത ബിഷപ്പ് മാര്‍ റെമിഞ്ചിയോസ് ഇഞ്ചനാനിയല്‍ അറിയിച്ചു.












