ബന്ധുവിന്റെ ചതിയില്‍പ്പെട്ട് ലഹരിമരുന്നു കടത്തു കേസില്‍ ശിക്ഷിക്കപ്പെട്ടു ഖത്തര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്ന മുംബൈ സ്വദേശികളായ ദമ്പതികളെ ഖത്തര്‍ അപ്പീല്‍ കോടതി വെറുതെ വിട്ടു. ഒന്നര വര്‍ഷത്തിലധികമായി തുടരുന്ന നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് മുംബൈ സ്വദേശികളായ മുഹമ്മദ് ശരീഖ് ഖുറേഷിയും ഒനിബ ഖുറൈശിയും ജയില്‍ മോചിതരായത്
ദോഹ : ബന്ധുവിന്റെ ചതിയില്‍പ്പെട്ട് ലഹരിമരുന്നു കടത്തു കേസില്‍ ശിക്ഷിക്കപ്പെട്ടു ഖത്തര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്ന മുംബൈ സ്വദേശികളായ ദമ്പതികളെ ഖത്തര്‍ അപ്പീല്‍ കോടതി വെറുതെ വിട്ടു. ഒന്നര വര്‍ഷത്തിലധികമായി തുടരുന്ന നിയമപോരാട്ടങ്ങ ള്‍ക്കൊടു വിലാണ് മുംബൈ സ്വദേശികളായ മുഹമ്മദ് ശരീഖ് ഖുറേഷിയും ഒനിബ ഖുറൈശിയും ജയില്‍ മോചിതരായത്. ഇന്നു രാവിലെയാണു ദമ്പതികളെ വെറുതെവിട്ടു അപ്പീല്‍ കോടതി വിധി പ്രഖ്യാപിച്ചത്. ഇരുവരുടെയും നിരപരാധിത്തം തെളിയിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കോടതി നടപടി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം ദമ്പതികള്‍ക്ക് നാട്ടില്‍ പോകാമെന്നു അഭിഭാഷകന്‍ അഡ്വ.നിസ്സാര്‍ കൊച്ചേരി അറിയിച്ചു.
2019 ജൂലൈയിലാണ് ബന്ധുവായ പിതൃസഹോദരിയുടെ നിര്‍ബന്ധ പ്രകാരമാണു മുഹമ്മദ് ഷെറീ ഖും ഒനിബയും മധുവിധു ആഘോഷിക്കാന്‍ ദോഹയിലെത്തിയത്. ഗര്‍ഭിണിയായ ഒനിബയെ ബന്ധു നിര്‍ബന്ധിച്ചാണു മധുവിധുവിനായി ദോഹയിലേയ്ക്ക് അയച്ചത്. ഹമദ് രാജ്യാന്തര വിമാന ത്താവളത്തില്‍ വന്നിറങ്ങവേ കസ്റ്റംസ് നടത്തിയ പരിശോധനയില്‍ ദമ്പതികളുടെ ബാഗില്‍ നിന്ന് 4 കിലോ ഹാഷിഷ് കണ്ടെത്തി. സാഹചര്യ ത്തെളിവുകളുടെ അടിസ്ഥാനത്തില്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് കീഴ്‌ക്കോടതി ഇരുവര്‍ക്കും 10 വര്‍ഷം തടവും 3 ലക്ഷം റിയാല്‍ വീതം പിഴയും വിധിച്ചു. സെന്‍ഡല്‍ ജയിലില്‍ കഴിഞ്ഞിരുന്ന ഒനിബ പെണ്‍കുഞ്ഞിന് ജന്മം നല്‍കി.
മക്കള്‍ വഞ്ചിക്കപ്പെട്ടതാണെന്ന് കാട്ടി കുടുംബം എംബസ്സികളിലും വിദേശ കാര്യ മന്ത്രാലയ ത്തെ യും സമീപിച്ചു. തുടര്‍ന്ന് ഖത്തറില്‍ കേസ് നടത്താനായി അഭിഭാഷകനെ ഏല്‍പിച്ചു. ഖത്തറിലെ പ്രമുഖ മലയാളി അഭിഭാഷകനും സാമൂഹ്യ പ്രവര്‍ത്തകനുമായ അഡ്വ. നിസ്സാര്‍ കൊച്ചേരി യാണ് ഇവര്‍ക്ക് നിയമോപദേശങ്ങളും മറ്റ് സഹായങ്ങളും നല്‍കിയത്. ദമ്പതികളെ ലഹരിമരുന്നു കടത്തു കേസില്‍ കുടുക്കിയ പിതൃസഹോദരി ശാരിക്കും തബസ്സുമും തമ്മില്‍ തമ്മിലുള്ള ഫോണ്‍ സംഭാ ഷണത്തിന്റെ ശബ്ദ രേഖയും തെളിവായി ഹാജരാക്കി. തബസ്സും ഇവരെ ഖത്തര്‍ സന്ദര്‍ശിക്കാനായി നിര്‍ബന്ധിക്കുന്നതും പുകയില പാക്കറ്റിന്റെ കാര്യം പറയുന്നതും ഓഡിയോയില്‍ വ്യക്തമായിരുന്നു.
എന്നാല്‍ ഈ തെളിവെല്ലാം ഹാജരാക്കിയിട്ടും കഴിഞ്ഞ വര്‍ഷം അപ്പീല്‍ കോടതി ഇവരുടെ അപേ ക്ഷ നിരസിച്ചിരുന്നു. പിന്നീട് ഇവര്‍ പരമോന്നത കോടതിയെ സമീപിച്ചു. പിന്നീട് ഇന്ത്യന്‍ നോര്‍കോ ട്ടിക് കണ്‍ട്രോള്‍ ബ്യൂറോ നടത്തിയ അന്വേഷണത്തില്‍ പിതൃ സഹോദരി മയക്കുമരുന്ന് കടത്ത് റാക്കറ്റ് കണ്ണിയാണെന്ന് തെളിഞ്ഞതാണ് ഇവരുടെ മോചനത്തിനായുള്ള പോരാട്ടത്തില്‍ വഴിത്തി രിവായത്. ഇതോടെ ഇന്ത്യന്‍ ആഭ്യന്തര മന്ത്രാലയവും വിദേശ മന്ത്രാലയവും വിഷയത്തില്‍ ഇടപെ ട്ട് ആവശ്യമായ സഹായങ്ങള്‍ നല്‍കി. ഇക്കഴിഞ്ഞ ജനുവരി 11ന് ക്രിമിനല്‍ ഡിപ്പാര്‍ട്‌മെന്റ് കോടതി മേധാവി ജസ്റ്റിസ് ഹമദ് മുഹമ്മദ് അല്‍ മന്‍സൂരിയുടെ അധ്യക്ഷതയിലുള്ള ബഞ്ച് കേസില്‍ വാദം കേള്‍ക്കുകയും അപ്പീല്‍ കോടതിയുടെ വിധിയില്‍ തെറ്റുണ്ടെന്ന് നിരീക്ഷിക്കുകയും ചെയ്തു. കുറ്റാരോപിതര്‍ക്ക് ക്രിമിനല്‍ ഉദ്ദേശങ്ങള്‍ ഇല്ലായിരുന്നെന്നും പാക്കറ്റില്‍ മയക്കുമരുന്നാണെന്ന് അറിയില്ലായിരുന്നെന്നും കോടതി വ്യക്തമാക്കി.