രാജ്യത്ത് അടുത്ത 25 വര്‍ഷത്തേക്കുള്ള സമ്പദ് വ്യവസ്ഥയ്ക്ക് അടിത്തറയിടാ നാണ് ബജറ്റിലൂടെ ലക്ഷ്യ മിടുന്നതെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. 9.2 ശതമാനം ജിഡിപി വളര്‍ച്ച ഈ സാമ്പത്തിക വര്‍ഷം ഉണ്ടാകും. 16 ലക്ഷം പേ ര്‍ക്ക് തൊഴില്‍ നല്‍കും. 60 ലക്ഷം തൊഴിലവസരം സൃഷ്ടിക്കും. എല്ലാവര്‍ ക്കും പാര്‍പ്പിടവും ഭക്ഷണവുമാണ് ലക്ഷ്യമെന്ന് ധനമന്ത്രി പറഞ്ഞു
ന്യൂഡല്‍ഹി: സ്വതന്ത്ര ഇന്ത്യയുടെ 75-ാമത് ബജറ്റ് അവതരണം തുടങ്ങി. രാജ്യത്ത് അടുത്ത 25 വര്‍ഷ ത്തേക്കുള്ള സമ്പദ് വ്യവസ്ഥയ്ക്ക് അടിത്തറയിടാനാണ് ഈ ബജറ്റിലൂ ടെ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ധനമ ന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. ഇക്കുറിയും ബജറ്റവതരണം കടലാസ് രഹിതമാണ്. ഓണ്‍ലൈന്‍ മുഖേനയും മൊബൈല്‍ ആപ്പ് വഴിയും ബജറ്റ് ലഭ്യമാക്കും.
രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ധനമന്ത്രി തന്റെ നാലാമത്തെ ബജറ്റ് അവതരിപ്പി ക്കാന്‍ പാര്‍ലമെന്റിലെത്തിയത്. സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യ മുന്‍പന്തിയിലാണ്. കോവിഡ് മഹാമാരി രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയില്‍ ആഘാതം ഏല്‍പ്പിച്ചില്ലെന്നും നിര്‍മല സീതാരാമന്‍ ബജറ്റ് അ വതരണത്തില്‍ പറഞ്ഞു.
9.2 ശതമാനം ജിഡിപി വളര്‍ച്ച ഈ സാമ്പത്തിക വര്‍ഷം ഉണ്ടാകും. 16 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കും. 60 ലക്ഷം തൊഴിലവസരം സൃഷ്ടിക്കും. എല്ലാവര്‍ക്കും പാര്‍പ്പിടവും ഭക്ഷണവുമാണ് ലക്ഷ്യമെന്ന് ധനമന്ത്രി പറഞ്ഞു.
രാജ്യത്ത് ഒമിക്രോണ്‍ വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യമുണ്ടെങ്കിലും വാക്സിനേഷനിലൂടെ പ്രതിരോധം ശക്തമാക്കാന്‍ സാധിച്ചു. എല്ലാവരുടെയും ഒത്തൊരുമിച്ചുള്ള പ്രവ ര്‍ത്തനത്തിലൂടെ വീണ്ടും മുന്നോട്ട് കുതിക്കാന്‍ നമുക്ക് സാധിക്കുമെന്നും ധനമന്ത്രി പറഞ്ഞു. 25,000 കിലോമീറ്റര്‍ ദേശീയ പാത വികസിപ്പി ക്കും. 100 കാര്‍ഗോ ടെര്‍മിനലുകള്‍ മൂന്ന് വര്‍ഷത്തിനകം. ദേശീയ റോപ് വേ വികസനം, കുന്നുകളുള്ള മേഖലകളില്‍ ആദ്യഘട്ടമായി 60 കിലോമീറ്റര്‍ അടുത്ത സാമ്പത്തിക വര്‍ഷം തുടങ്ങും. എണ്ണക്കുരുകളു ടെ ഉത്പാദനം കൂട്ടാന്‍ പദ്ധതിയുണ്ട്.
അഞ്ച് നദികള്‍ യോജിപ്പിക്കാന്‍ പദ്ധതി പൂര്‍ത്തിയാക്കി
അഞ്ച് നദികള്‍ യോജിപ്പിക്കാന്‍ പദ്ധതി പൂര്‍ത്തിയാക്കി. സംസ്ഥാനങ്ങള്‍ അംഗീകരിച്ചാല്‍ കേ ന്ദ്രം സഹായിക്കുമെന്നും മന്ത്രി അറിയിച്ചു. ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്കുള്ള സഹാ യ പദ്ധതി അടുത്ത സാമ്പത്തിക വര്‍ഷം കൂടി തുടരും. തൊഴില്‍ പരിശീലനത്തിന് ഏകീകൃത പോര്‍ട്ടല്‍ അവതരിപ്പിക്കും. ആത്മനിര്‍ഭര്‍ ഭാരതിന് ആവേശകരമായ പ്രതികരണമാണ് രാജ്യ ത്ത് ലഭിക്കുന്നത്. അറുപത് ലക്ഷം തൊഴിലവസരങ്ങളാണ് ഇത് ഒരുക്കിയത്. രാജ്യത്തെ ആ രോഗ്യമേഖലയും മെച്ചപ്പെട്ടു വരുന്നുണ്ട്. അടുത്ത 30 ലക്ഷം കോടി തൊഴിലവസരങ്ങള്‍ സൃ ഷ്ടിക്കാന്‍ സാധിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.