അപകടത്തില്‍ മുപ്പതിലധികം പേര്‍ക്ക് പരിക്കേ റ്റതായും നിരവധി പേര്‍ ഇപ്പോഴും കെട്ടിട ത്തില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍
രൂപ്ഗഞ്ച്: ബംഗ്ലാദേശിലെ ഫാക്ടറി കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ 52 പേര്‍ വെന്തുമരിച്ചു. അപകടത്തില്‍ മുപ്പതിലധികം പേര്‍ക്ക് പരിക്കേ റ്റതായും നിരവധി പേര്‍ ഇപ്പോഴും കെട്ടിടത്തില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍. ഭക്ഷ്യവസ്തുക്കള്‍ നിര്‍മിക്കുന്ന ഫാക്ടറിയിലാണ് അപ കടമുണ്ടായത്.
ധാക്കയോടു ചേര്‍ന്നുള്ള വ്യവസായമേഖലയായ രൂപ്ഗഞ്ചിലെ ഹാഷിം ഫുഡ് ആന്‍ഡ് ബീവറേജ് ഫാക്ടറിയിലാണ് തീിടുത്തമുണ്ടായത്. വ്യാഴാ ഴ്ച വൈകിട്ടാണ് ആറുനിലക്കെട്ടിടത്തില്‍ തീപടര്‍ന്ന തെങ്കിലും 24 മണിക്കൂറിനു ശേഷവും സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചിട്ടില്ല. സാധാര ണ ഗതിയില്‍ ഫാക്ടറിയില്‍ ആയിരത്തിലധികം ജീവനക്കാര്‍ ഉണ്ടാകാറുണ്ടായിരുന്നെങ്കിലും വൈ കിട്ട് തീപടര്‍ന്ന സമയത്തിനു മുന്‍പു തന്നെ പലരും ജോലി പൂര്‍ത്തിയാക്കി ഇറങ്ങിയിരുന്നു. എന്നാ ല്‍ അഗ്‌നിരക്ഷാസേനയ്ക്ക് കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് 49 മൃതദേഹങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞതോടെയാണ് മരണസംഖ്യ വന്‍തോതില്‍ ഉയര്‍ന്നത്.
മുകളിലേയ്ക്കുള്ള വഴി അടച്ചിരുന്നതിനാല്‍ തൊഴിലാളികള്‍ക്ക് കെട്ടിടത്തിന്റെ ടെറസിലേയ്ക്ക് എത്താ ന്‍ സാധിച്ചില്ലെന്നു രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. താഴത്തെ നിലകളില്‍ തീപടര്‍ന്നതിനാല്‍ രക്ഷ പെടാനുമായില്ല. കണ്ടെത്തിയ മൃതദേഹങ്ങള്‍ പൊലീസ് മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. തീപടര്‍ന്നതോടെ ചിലര്‍ കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ നിന്ന് താഴേയ്ക്ക് ചാടി. ഇവര്‍ ഉള്‍പ്പെടെ 30ഓളം പേര്‍ക്ക് പരി ക്കേറ്റിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. കെട്ടിടത്തിലെ തീയണച്ച ശേഷം വിശദമായ പരിശോധന നടത്തുമെന്നും ഇതോടെ മരണസംഖ്യ എത്രയെന്ന് തിട്ടപ്പെടുത്താന്‍ സാധിക്കുമെന്നും പോലീസ് പറഞ്ഞു.
ബംഗ്ലാദേശിലെ വ്യവസായകേന്ദ്രങ്ങളില്‍ തുടര്‍ച്ചയായി സമാനമായ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെ യ്യുന്നതിനിടെയാണ് പുതിയ സംഭവം. 2013ല്‍ ഒന്‍ പതു നിലക്കെട്ടിടം തകര്‍ന്നു വീണ് ബംഗ്ലാദേശി ല്‍ 1100 പേര്‍ മരിച്ചരുന്നു. ഈ അപകടത്തിനു ശേഷം നിരവധി പരിഷ്‌കാരങ്ങള്‍ സര്‍ക്കാര്‍ വരു ത്തിയെങ്കിലും പഴയ സ്ഥിതി തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 2019ലും ധാക്കയിലെ ഒരു ബ ഹുനിലക്കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ എഴുപതു പേര്‍ മരിച്ചിരുന്നു.