മനുഷ്യക്കടത്ത് സംഘത്തിലെ കണ്ണികളെന്ന് സംശയിക്കുന്ന ദമ്പതികള്‍ ഉള്‍പ്പെടെ 10 പേര്‍ അറസ്റ്റില്‍. ബംഗളൂരു പൊലീസാണ് സംഘത്തെ അറസ്റ്റ് ചെയ്തത്. ബനസ്വാഡി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് സംഘം പൊലിസ് പിടിയിലായത്
ബംഗളൂരു : മനുഷ്യക്കടത്ത് സംഘത്തിലെ കണ്ണികളെന്ന് സംശയിക്കുന്ന ദമ്പതികള്‍ ഉള്‍പ്പെടെ 10 പേര്‍ അറസ്റ്റില്‍. ബംഗളൂരു പൊലീസാണ് സംഘത്തെ അറസ്റ്റ് ചെയ്തത്. ബനസ്വാഡി പൊലീസ് സ്റ്റേ ഷന്‍ പരിധിയില്‍ നിന്നാണ് സംഘം പൊലിസ് പിടിയിലായത്.
അറസ്റ്റിലായ പത്തംഗ സംഘത്തില്‍ രണ്ട് പുരുഷന്മാരും എട്ട് സ്ത്രീകളുമാണ്. സ്ത്രീകളില്‍ ഒരാള്‍ ബം ഗ്ലാദേശ് സ്വദേശിനിയാണ്. അനില്‍, ആന ന്ദ് എന്നിവരാണ് അറസ്റ്റിലായ പുരുഷന്മാര്‍. അനിലിന്റെ ഭാര്യയാണ് ബംഗ്ലാദേശ് സ്വദേശിനിയെന്നാണ് വിവരം. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാ ണ്. ഇവരുടെ മൊബൈല്‍ ഉള്‍പ്പെടെ പൊലീസ് പരിശോധിക്കുന്നുണ്ട്.
ബനസ്വാഡിയില്‍ പേയിങ് ഗസ്റ്റുകളായി താമസിച്ചായിരുന്നു യുവതികള്‍ മനുഷ്യക്കടത്ത് നടത്തി യിരുന്നത്. ഇതുമായി ബന്ധപ്പെട്ട് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാന ത്തില്‍ പൊലീസ് സ്ഥലത്തെത്തി ഇവരെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
മനുഷ്യക്കടത്ത് സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് അറസ്റ്റിലായവരില്‍ നിന്നും ലഭിക്കുന്ന വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.











