കൊച്ചിയില്‍ നിന്ന് കടന്ന മാര്‍ട്ടിന്‍ തൃശൂരില്‍ തന്നെയുണ്ടെന്ന നിഗമനത്തില്‍ തൃശൂര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പൊലിസ് പിടിയിലായത്
കൊച്ചി : ഫ്ളാറ്റില്‍ യുവതിയെ പൂട്ടിയിട്ട് പീഡിപ്പിച്ച കേസിലെ പ്രതി മാര്‍ട്ടിന്‍ ജോസഫ് പൊലീസ് പിടിയില്‍. തൃശൂര്‍ മുണ്ടൂരില്‍വെച്ചാണ് ഇയാളെ പിടികൂടിയത്. മാര്‍ട്ടിനെ കണ്ടെത്തുന്നതിന് പൊലീസ് ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന നടത്തിയിരുന്നു. കൊച്ചിയില്‍ നിന്ന് കടന്ന മാര്‍ട്ടിന്‍ തൃശൂരില്‍ തന്നെയുണ്ടെന്ന നിഗമനത്തില്‍ തൃശൂര്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം ഊര്‍ജിതപ്പെടുത്തിയത്.
2020 ഫെബ്രുവരി 15 മുതല്‍ 2021 മാര്‍ച്ച് എട്ടു വരെ ഫ്‌ളാറ്റിലെ മുറിയില്‍ പൂട്ടിയിട്ട് മാര്‍ട്ടിന്‍ അതി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. കൊച്ചിയിലെ ഫ്‌ളാറ്റില്‍ വെ ച്ച് അതിക്രൂര ലൈംഗികാതിക്രമത്തിനും മര്‍ദ്ദനത്തിനും ഇരയായെന്നായിരുന്നു. ദേഹമാസ കലം പരിക്കുകളോടെയാണ് യുവതി രക്ഷപ്പെട്ടത്. അതിക്രൂരമായ ലൈംഗി കാതി ക്രമത്തിന് ഇരയായി. ക്രൂരമായി മര്‍ദ്ദിച്ചു. ബെല്‍റ്റുകൊണ്ടും ചൂലുകൊ ണ്ടും അടിച്ചു. ശരീരമാകെ പൊള്ളലേല്‍പ്പിച്ചു. കണ്ണില്‍ മുളകുവെള്ളം ഒഴിച്ചു. മൂത്രം കുടിപ്പിച്ചു.
സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. ഫ്‌ളാറ്റില്‍നിന്ന് പുറത്തുപോകുകയോ പീഡന വി വരം പുറത്തുപറയുകയോ ചെയ്താല്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി. ഫെബ്രു വരി 15 മുതല്‍ മാര്‍ച്ച് എട്ട് വരെ 22 ദിവസം മറൈന്‍ ഡ്രൈവിലെ ഫ്‌ളാറ്റില്‍വെച്ചായിരുന്നു പീഡന മെന്നും എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.