ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ടുകളില്‍ തിരിമറി നടത്താന്‍ എളുപ്പമാണെന്ന് മുന്‍ ഡി ജിപി ആര്‍ ശ്രീലേഖ. പല കേസുകളിലും അന്വേഷണ സംഘങ്ങള്‍ തന്നെ വ്യാജ ഫോ റന്‍സിക് റിപ്പോര്‍ട്ടുകള്‍ ഉണ്ടാക്കിയ സംഭവങ്ങളുണ്ട്. ഫോറന്‍സിക് ലാബുകളെ സ്വ തന്ത്രമാക്കിയാലേ ഇതിന് പരിഹാരമാകൂ
കൊച്ചി: ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ടുകളില്‍ തിരിമറി നടത്താന്‍ എളുപ്പമാണെന്ന് മുന്‍ ഡിജിപി ആര്‍ ശ്രീലേഖ. സംസ്ഥാനത്തെ ഫോറന്‍സിക് ലാബ് പ്രവര്‍ത്തിക്കുന്നത് ക്രൈംബ്രാഞ്ച് എഡിജിപിയുടെയും കേന്ദ്ര ഫോറന്‍സിക് ലാബുകള്‍ പ്രവര്‍ത്തിക്കുന്നത് സിബിഐയുടെയും കീഴിലാണെന്ന് ആര്‍ ശ്രീലേഖ പറഞ്ഞു. പല കേസുകളിലും അന്വേഷണ സംഘങ്ങള്‍ തന്നെ വ്യാജ ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ ഉണ്ടാ ക്കിയ സംഭവങ്ങളുണ്ട്. ഫോറന്‍സിക് ലാബുകളെ സ്വതന്ത്രമാക്കിയാലേ ഇതിന് പരിഹാരമാകൂ.
വ്യാജ റിപ്പോര്‍ട്ടുകള്‍ ഉണ്ടാക്കാന്‍ എളുപ്പമാണെന്നും ശ്രീലേഖ അഭിപ്രായപ്പെട്ടു.പല കേസുകളിലും അ ന്വേഷണ സംഘങ്ങള്‍ വ്യാജ ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ ഉണ്ടാക്കിയ സംഭവങ്ങളുണ്ടെന്നും ശ്രീലേഖ പറഞ്ഞു. പല പൊലീസ് ഉദ്യോഗസ്ഥരും പത്രക്കാരെ മദ്യവും കശുവണ്ടിയും നല്‍കി സ്വാധീനിക്കുന്നുണ്ട്. ഫോറന്‍സിക് ലാബുകളെ സ്വതന്ത്രമാക്കിയാലേ ഇതിന് ഒരു പരിഹാരമുണ്ടാവുകയുള്ളു.
പ്രശസ്തരായവര്‍ പ്രതികളാവുമ്പോള്‍ പൊലീസിന് എങ്ങനെയാണ് കള്ളക്കേസുകള്‍ ഉണ്ടാകാന്‍ സാധിക്കു മെന്ന് പലരും ചോദിക്കാറുണ്ട്. അത് അവര്‍ നിര്‍മ്മിച്ചെടുക്കുകയാണ് -ശ്രീലേഖ പറഞ്ഞു. ഫോറന്‍സിക് റിപ്പോര്‍ട്ട് നിഷ്പക്ഷമായിരിക്കണം. വളരെ നാളുകള്‍ക്ക് മുന്‍പ് ഈ ആവശ്യം ഉന്നയിച്ച് താന്‍ റിപ്പോര്‍ട്ട് നല്‍ കിയതാണ്. പല തരത്തിലുള്ള പഠനം നടത്തി പല തരത്തിലുള്ള റിപ്പോര്‍ട്ട് കൊടുത്തെന്നും ആരും ഇ തൊന്നും ശ്രദ്ധിച്ചില്ലെന്നും മുന്‍ ഡിജിപി പറഞ്ഞു.











