കോടതി മേല്‍നോട്ടത്തില്‍ സ്വതന്ത്ര അന്വേഷണം വേണം എന്നാവശ്യപ്പെട്ടാണ് ഹര്‍ജി. കേന്ദ്ര ഏജന്‍സികളില്‍ വിശ്വാസമില്ലെന്നും ജോണ്‍ ബ്രിട്ടാസ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി
ന്യൂഡല്‍ഹി : പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സിപി എം രാജ്യസഭ എംപി ബ്രിട്ടാസ് എംപി ഹര്‍ജി നല്‍കി. കോടതി മേല്‍നോട്ടത്തില്‍ സ്വതന്ത്ര അ ന്വേഷണം വേണം എന്നാവശ്യപ്പെട്ടാണ് ഹര്‍ജി. കേന്ദ്ര ഏജന്‍സികളില്‍ വിശ്വാസമില്ലെന്നും ജോണ്‍ ബ്രിട്ടാസ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും, മൗലികാവകാശത്തിന്റെയും ലംഘനമാണ് നടന്നിരിക്കുന്നത് എന്നുമാണ് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്. സുപ്രീംകോടതി ഇടപെടല്‍ തേടി നേരത്തെ അഭിഭാ ഷകനായ എംഎല്‍ ശര്‍മ കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു
കേന്ദ്ര സര്‍ക്കാര്‍ ഫോണ്‍ ചോര്‍ത്തിയവരുടെ പുതിയ പട്ടികയും പുറത്തായതോടെയാണ് കോടതി യുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ജോണ്‍ ബ്രിട്ടാസ് എം പി സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ച ത്. പട്ടികയില്‍ വീട്ടമ്മമാര്‍ ഉള്‍പ്പെടെ 60ല്‍ അധികം സ്ത്രീകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പുറത്തുവന്ന വിവരം. പട്ടികയില്‍ വീട്ടമ്മമാരെ കൂടാതെ അധ്യാപകരുടെയും അഭിഭാഷകരുടെയും ഫോണുകള്‍ ചോര്‍ത്തിയെന്നാണ് പുതിയ പട്ടിയകയില്‍ നിന്നും ലഭിക്കുന്ന വിവരം.
ചാര സോഫ്റ്റ്‌വെയറിലൂടെ കേന്ദ്ര മന്ത്രിമാര്‍, നേതാക്കള്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരുടെ ഫോ ണ്‍ ചോര്‍ത്തിയെന്ന വെളിപ്പെടുത്തല്‍ മഞ്ഞു മലയുടെ ഒരു അഗ്രം മാത്രമാണെന്ന് ജോണ്‍ ബ്രിട്ടാ സ് മുന്‍പ് ഫേസ്ബുക്കില്‍ കുറിച്ചു. വാര്‍ത്ത പുറത്തുവന്നപ്പോള്‍ തന്നെ തങ്ങള്‍ക്ക് പങ്കില്ലെന്ന് കേ ന്ദ്രസര്‍ക്കാര്‍ നിഷേധ കുറിപ്പില്‍ പറഞ്ഞു. ഇത് ഇരുട്ടുകൊണ്ട് ഓട്ട അടയ്ക്കാനുള്ള തന്ത്രമാണ്. അമി ത് ഷായുടെ പുത്രന്‍ ജയ്ഷായുടെ ബിസിനസ് സംരംഭങ്ങളെക്കുറിച്ച് വാര്‍ത്തകള്‍ എഴുതിയ പത്ര പ്രവര്‍ത്തകയുടെ ഫോണ്‍ ചോര്‍ത്താന്‍ ഇന്ത്യന്‍ സര്‍ക്കാരിന് അല്ലാതെ മറ്റാര്‍ക്കാണ് താല്‍പ്പര്യമെ ന്നും ജോണ്‍ ബ്രിട്ടാസ് ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ചു.











