മുഖ്യമന്ത്രിക്കെതിരെ ധര്‍മടത്ത് മത്സരിച്ചതിനാലാണ് തനിക്കെതിരെ വ്യക്തിഹത്യ നടത്താന്‍ ഹരീഷ് വാസുദേവനെ പ്രേരിപ്പിച്ചതെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി വാളയാര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും അമ്മ വ്യക്തമാക്കി
വാളയാര്‍: രണ്ട് പെണ്‍കുട്ടികളുടെ മരണത്തില്‍ തന്നെ കുറ്റപ്പെടുത്തി അഭിഭാഷകന്‍ ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റ് തനിക്കെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമെന്ന് വാളയാര്‍ പെണ്‍കുട്ടി കളുടെ അമ്മ. ഏപ്രില്‍ അഞ്ചിന് രാത്രി ഹരീഷ് ഇട്ട പോസ്റ്റ് ഗൂഢാലോചനയുടെ ഭാഗമാണെന്ന് അമ്മ ആരോപിച്ചു. മുഖ്യമന്ത്രിക്കെതിരെ ധര്‍മടത്ത് മത്സരിച്ചതിനാലാണ് തനിക്കെതിരെ വ്യക്തിഹത്യ നടത്താന്‍ ഹരീഷ് വാസുദേവനെ പ്രേരിപ്പിച്ചതെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി വാളയാര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും അമ്മ വ്യക്തമാക്കി. മുഖ്യമന്ത്രിക്കു വേണ്ടിയാണ് ഗൂഢാലോചനയെന്നും ഫേസ്ബുക്ക് പോസ്റ്റിന് പിന്നില്‍ മുഖ്യമന്ത്രിയാണെന്നും അവര്‍ ആരോപിച്ചു.