ഫെയ്സ്ബുക്ക്-വാട്സാപ്-
ഫെയ്സ്ബുക്ക്, വാട്സാപ്, ഇൻസ്‌റ്റഗ്രാം എന്നിവയിൽ നടക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ചുള്ള ആശങ്കകൾ ശരിയായിരിക്കുകയാണ്. ന്യൂയോർക്ക് ടൈംസ് 2018ൽ നടത്തിയ അന്വേഷണം ഇത്തരം അധാർമിക പ്രവർത്തനങ്ങൾ പുറത്തുകൊണ്ടുവന്നിട്ടുണ്ട്. ബിജെപി സാമൂഹ്യമാധ്യമങ്ങളിൽ വൻതോതിൽ നടത്തുന്ന നിക്ഷേപവും പ്രവർത്തനങ്ങളും സമുദായങ്ങൾ തമ്മിൽ സ്‌പർധ പടർത്താൻ ഇതുവഴി ശ്രമിക്കുന്നതും വെളിച്ചത്തുവന്നു. റിലയൻസിൽ ഈയിടെ ഫെയ്‌സ്‌ബുക്ക് നടത്തിയ മുതൽമുടക്ക് കുത്തകവൽക്കരണത്തെക്കുറിച്ചുള്ള ആശങ്ക സ്ഥിരീകരിച്ചുവെന്നും സിപിഎം പോളിറ്റ് ബ്യുറോ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
അതേസമയം ഫെയ്സ്ബുക്ക് ഇന്ത്യ പോളിസി ഡയറക്ടര്‍ അങ്കി ദാസിനെതിരെ ഛത്തീസ്ഗഡ് പൊലീസ് കേസെടുത്തു.മതവികാരം വ്രണപ്പെടുത്തി, സാമുദായിക ശത്രുത വളര്‍ത്തി, ഭീഷണിപ്പെടുത്തല്‍, അക്രമത്തിന് പ്രേരിപ്പിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് എഫ്ഐആര്‍. ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് നിരവധി വിദ്വേഷ പ്രസംഗങ്ങള്‍ നീക്കം ചെയ്യരുതെന്ന് നിര്‍ദേശിച്ച് അങ്കി ദാസ് ജീവനക്കാരെ സമ്മര്‍ദത്തിലാക്കിയെന്നും റിപ്പോര്‍ട്ട് പറയുന്നു. മാധ്യമപ്രവര്‍ത്തകന്‍ ആവേശ് തിവാരി നല്‍കിയ പരാതിയിലാണ് നടപടി. ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് അങ്കി ദാസ് നല്‍കിയ പരാതിയില്‍ നേരത്തെ ആവേശ് തിവാരി അടക്കം മൂന്നു പേര്‍ക്കെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തിരുന്നു.