ഫെയ്സ്ബുക്ക് പോസ്റ്റില്‍ കമന്റിട്ട മദ്ധ്യവയസ്‌കനെ സിപിഎം ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ക്രൂര മര്‍ദ്ദനം. ഇടുക്കി കരിമണ്ണൂര്‍ സ്വ ദേശി ജോസഫ് വെച്ചൂരിനാണ് മര്‍ദ്ദനമേറ്റത്. സിപിഎം കരിമണ്ണൂര്‍ ഏ രിയ സെക്രട്ടറിയുടെ നേതൃത്വത്തിലായിരുന്നു ആക്രമിച്ചതെന്ന് ജോ സഫ് പറയുന്നു. സംഭവത്തില്‍ രണ്ടു സിപിഎം പ്രവര്‍ത്തകരെ പൊലീ സ് അറസ്റ്റ് ചെയ്തു
തൊടുപുഴ: ഫെയ്സ്ബുക്ക് പോസ്റ്റില്‍ കമന്റിട്ട മദ്ധ്യവയസ്‌കനെ സിപിഎം ഏരിയ സെക്രട്ടറിയുടെ നേ തൃത്വത്തില്‍ ക്രൂരമര്‍ദ്ദനം. ഇടുക്കി കരിമണ്ണൂര്‍ സ്വദേശി ജോസഫ് വെച്ചൂരി(51)നാണ് മര്‍ദ്ദനമേറ്റത്. സിപി എം കരിമണ്ണൂര്‍ ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിലായിരുന്നു ആക്രമിച്ചതെന്ന് ജോസഫ് പറയുന്നു. സംഭവത്തില്‍ രണ്ടു സിപിഎം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.
കരിമണ്ണൂര്‍ ഏരിയ സെക്രട്ടറി പി പി സുമേഷിന്റെ നേതൃത്വത്തിലാലായിരുന്നു മര്‍ദ്ദനം. സിപിഎം പ്രവര്‍ ത്തകരായ സോണി, അനന്തു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അക്രമിസംഘത്തില്‍ ഉള്‍പ്പെട്ടവരാണ് ഇവരെന്ന് പൊലീസ് സൂചിപ്പിച്ചു. പരാതിയില്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
ഇരുമ്പ് പൈപ്പ് ഉള്‍പ്പെടെ ഉപയോഗിച്ച് നടത്തിയ അക്രമത്തില്‍ ജോസഫിന് ഗുരുതരമായി പരിക്കേല്‍ ക്കുകയും ചെയ്തു. ഇയാളെ തൊടുപുഴ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കടയിലേക്ക് ഇരച്ചെ ത്തിയ സിപിഎം പ്രവര്‍ത്തകര്‍ ഇരുമ്പ് പൈപ്പ് കൊണ്ടും കമ്പി വടി കൊണ്ടും ക്രൂരമായി ആക്രമിച്ചു എ ന്ന് ജോസഫ് പൊലീസിനോട് പറഞ്ഞു. ജോസഫിന്റെ കൈയും കാലും അക്രമികള്‍ തല്ലിയൊടിച്ചു. ചൊ വ്വാഴ്ച രാത്രിയില്‍ ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദനമെന്നും ജോസഫ് പറയുന്നു.
കഴിഞ്ഞദിവസം കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ മണ്ഡലം പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്ന തുമായി ബന്ധപ്പെട്ട ഫെയ്സ്ബുക്ക് പോസ്റ്റില്‍ ജോസഫ് കമന്റ് ചെയ്തിരുന്നു. ഇതാണ് ആക്രമണത്തിന് കാരണമായതെന്നാണ് പോലീസ് പറയുന്നത്. കാറിലും ബൈക്കിലുമായി എത്തിയ സംഘം, സംസാരിക്കാ നുണ്ടെന്ന് ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടാണ് ജോസഫിനെ പുറത്തെത്തിച്ച് ആക്രമിച്ചത്.











