പ്രതിവര്‍ഷം 15,000 കോടി രൂപയുടെ മരുന്നുകള്‍ ചെലവഴിക്കപ്പെടുന്ന കേരളത്തില്‍ പൊതുസ്വകാര്യ പങ്കാളിത്തത്തോടെ സിയാല്‍ മാതൃകയില്‍ ഫാര്‍മ പാര്‍ക്കുകള്‍ സ്ഥാ പിക്കണമെന്ന് അലോപ്പതി മരുന്ന് വിപണന, നിര്‍മാണ മേഖലയിലെ സംഘടനയായ ചേംബര്‍ ഓഫ് ഫാര്‍മ സംസ്ഥാന സര്‍ക്കാരിനോടാവശ്യപ്പെട്ടു
കൊച്ചി: പ്രതിവര്‍ഷം 15,000 കോടി രൂപയുടെ മരുന്നുകള്‍ ചെലവഴിക്കപ്പെടുന്ന കേരളത്തില്‍ പൊ തുസ്വകാര്യ പങ്കാളിത്തത്തോടെ സിയാല്‍ മാതൃകയില്‍ ഫാര്‍മ പാര്‍ക്കു കള്‍ സ്ഥാപിക്കണമെന്ന് അ ലോപ്പതി മരുന്ന് വിപണന, നിര്‍മാണ മേഖലയിലെ സംഘടനയായ ചേംബര്‍ ഓഫ് ഫാര്‍മ സംസ്ഥാന സര്‍ക്കാരിനോടാവശ്യപ്പെട്ടു.
10,500 ലേറെ മരുന്ന് കമ്പനികളാണ് രാജ്യത്തുടനീളം ഉത്പാദന, വിപണന മേഖലയില്‍ പ്രവര്‍ത്തി ക്കുന്നത്. മരുന്ന് ഉപഭോഗം കൂടുതലുള്ള കേരളത്തില്‍ ഫാര്‍മ വ്യവസായ ത്തിന് ആവശ്യമായ പരിഗ ണന നല്‍കിയാല്‍ സംസ്ഥാനത്തിന് കൂടുതല്‍ നികുതിയും തൊഴിലവസരങ്ങളും ലഭിക്കുമെന്ന് ചേംബര്‍ ഓഫ് ഫാര്‍മ സംസ്ഥാന സമ്മേളനം ചൂണ്ടിക്കാട്ടി.
ഡ്രഗ്സ് ആന്‍ഡ് കോസ്മറ്റിക്സ് ആക്ടില്‍ കേന്ദ്ര ഭേദഗതി വന്നതോടെ മരുന്നുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതില്‍ അസംസ്‌കൃത വസ്തുക്കള്‍ ശേഖരിക്കുന്നതി ലോ മരുന്ന് നിര്‍മിക്കുന്നതിലോ നേരിട്ട് ഇടപെടുന്നില്ലങ്കില്‍ പോലും ഫാര്‍മ മാര്‍ക്കറ്റിങ്ങ് കമ്പനികള്‍ക്കും തുല്യ ഉത്തരവാദിത്വമുണ്ട്. ഈ സാഹചര്യത്തില്‍ മരുന്ന് നിര്‍മാ ണ കമ്പനികള്‍ക്ക് നല്‍കുന്ന അതേ പരിഗണന മാര്‍ക്കറ്റിങ്ങ് കമ്പനികള്‍ക്കും നല്‍കുകയോ പ്രത്യേക ഫാര്‍മ മാര്‍ക്കറ്റിംഗ് ലൈസന്‍സ് ഏര്‍പെടുത്തുകയോ വേ ണമെന്ന് സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
സമ്മേളനം ഹൈബി ഈഡന്‍ എം.പി ഉദ്ഘാടനം ചെയ്തു.ചേമ്പറിന്റെ വിഷനറി അവാര്‍ഡ് സിയാല്‍ മാനേജിംഗ്ഡയറക്ടര്‍ എസ്.സുഹാസ് നല്‍കി. സംസ്ഥാന പ്രസി ഡന്റ് കെ. സനില്‍അദ്ധ്യക്ഷത വ ഹിച്ചു. ബെന്നി ബഹനാന്‍ എം.പി., റോജി ജോണ്‍ എം.എല്‍.എ., സന്തോഷ് കെ. മാത്യു, അന്‍വര്‍ മുഹമ്മദ് അലി, പുരുഷോത്തമന്‍ നമ്പൂ തിരി, പദ്മജ എസ്. മേനോന്‍, ആന്റണി തര്യന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ജി. ഗോപകുമാര്‍, സെലിന്‍ പുല്ലംകോട്ട്എന്നിവര്‍ സംസാരിച്ചു.