സംസ്ഥാനത്ത് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്ലസ് വണ്‍ പരീക്ഷ നേരിട്ട് നടത്താന്‍ അനുമതി നല്‍കി സുപ്രീംകോടതി. പരീ ക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി
ന്യൂഡല്‍ഹി: സംസ്ഥാനത്ത് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്ലസ് വണ്‍ പരീക്ഷ നേരിട്ട് നടത്താന്‍ അനുമതി നല്‍കി സുപ്രീംകോടതി. പരീ ക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി കോട തി തള്ളി. പരീക്ഷ നടത്തുന്നതിനുള്ള തയ്യാറെടുപ്പുകള്‍ വിശദീകരിച്ച് സര്‍ക്കാര്‍ നല്‍ കിയ വിശദീ കരണം തൃപ്തികരമെന്ന് കോടതി വിലയിരുത്തി.
പ്ലസ് വണ്‍ പരീക്ഷ നടത്തുന്നതിനെതിരെ 48 വിദ്യാര്‍ത്ഥികളാണ് സുപ്രീംകോടതിയെ സമീപിച്ചത്. കേരളത്തിലെ കോവിഡ് സാഹചര്യം ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി നേരത്തെ പരീക്ഷാ നട പടികള്‍ക്ക് തടയിട്ടതും സംസ്ഥാനത്തോട് സത്യവാങ്മൂലം നല്‍കാന്‍ ആവശ്യപ്പെട്ടതും. ഓണ്‍ ലൈ ന്‍ പരീക്ഷ നടത്താനാകില്ലെന്നാണ് സര്‍ക്കാര്‍ നിലപാട് എടുത്തത്.
കോവിഡ് രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് നീറ്റ് പരീക്ഷ വിജയകരാമായി നടത്തിയതെന്ന് സര്‍ക്കാര്‍ സുപ്രീം കോടതി യെ അറിയിച്ചു. പരീക്ഷയെഴുതാന്‍ എത്തുന്ന ഒരു വി ദ്യാര്‍ത്ഥിക്ക് പോലും രോഗബാധ ഉണ്ടാകാത്ത തരത്തില്‍ ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലത്തില്‍ അറിയിച്ചിരുന്നു.
വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജികളാണ് ജസ്റ്റിസ് എ എന്‍ ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്. ഓണ്‍ലൈന്‍ ക്ലാസുകള്‍ ഫലപ്രദ മല്ലെന്നും ഉള്‍പ്രദേശങ്ങളിലും കടലോര മേഖലക ളിലും ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് പരമിതിയുണ്ടെന്നും ഹൈക്കോടതിയില്‍ നല്‍കിയ അപേക്ഷ യില്‍ വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.
കോവിഡ് വ്യാപനം അതിതീവ്രമായി തുടരുമ്പോള്‍ നേരിട്ടുള്ള പരീക്ഷ നടത്തിപ്പ് അംഗീകരിക്കില്ലെ ന്നായിരുന്നു സുപ്രീംകോടതിയുടെ മുന്‍ ഉത്ത രവ്. ശാസ്ത്രീയ പഠനങ്ങളൊന്നും നടത്തിയല്ല പരീക്ഷ തീരുമാനിച്ചതെന്നും ആരോഗ്യരംഗത്ത് പുരോഗതിയുള്ളപ്പോഴും കോവിഡിനെ പിടിച്ചു കെട്ടാന്‍ കേരളത്തിന് സാധിക്കുന്നില്ലെന്നും കോടതി അന്ന് വിമര്‍ശിച്ചിരുന്നു.