പരീക്ഷക്ക് മുന്നോടിയായി പഠിക്കേണ്ട ഭാഗങ്ങളെ കുറിച്ചുള്ള ഫോക്കസ് ഏരിയ തീരുമാനിച്ചുവെന്ന പ്രചാരണം വ്യാജമാണെന്ന് വിദ്യാഭ്യാസവകുപ്പ്. പ്ലസ് ടു ക്ലാസ് തുടങ്ങാനിരിക്കെ പ്ലസ് വണ്‍ പരീക്ഷാ നടത്തിപ്പില്‍ കടുത്ത ആശയക്കുഴപ്പമാണ് തുടരുന്നത്
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷയുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം തുട രുന്നു. പ്ലസ് വണ്‍ പരീക്ഷയുടെ കാര്യത്തില്‍ അന്തിമതീരുമാനം എടുത്തിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്.
പ്ലസ് വണ്‍ പരീക്ഷ നടത്തിയിട്ടില്ല. പ്ലസ് ടു ക്ലാസ് തുടങ്ങാനും സമയമായതാണ് ആശങ്ക കൂട്ടുന്നത്. പ്ലസ് വണ്‍ പരീക്ഷക്ക് മുന്നോടിയായി പഠിക്കേണ്ട ഭാഗങ്ങളെ കുറിച്ചുള്ള ഫോക്കസ് ഏരിയ തീരുമാ നിച്ചുവെന്ന പ്രചാരണം വ്യാജമാണെന്നും വിദ്യാഭ്യാസവകുപ്പ് വ്യക്തമാക്കി.
പഠനം മുഴുവന്‍ ഓണ്‍ലൈനിലേക്ക് മാറിയതോടെ കഴിഞ്ഞ അധ്യയനവര്‍ഷം നടന്നത് എസ്എ സ്എല്‍ സി പ്ലസ് ടു പരീക്ഷകള്‍ മാത്രമാണ്. ബാക്കി ക്ലാസുകാര്‍ക്കല്ലാം പരീക്ഷയില്ലാതെ സ്ഥാന ക്കയറ്റം കിട്ടി. പക്ഷെ എസ്എസ്എല്‍സി പോലെ മറ്റൊരു പ്രധാന പൊതുപരീക്ഷയായ പ്ലസ് വണി ന്റെ കാര്യത്തിലാണ് പ്രതിസന്ധി. പരീക്ഷ നടന്നില്ലെന്ന് മാത്രമല്ല, പ്ലസ് ടു ക്ലാസ് തുടങ്ങാനും സമ യമായി. പ്ലസ് വണ്‍ പരീക്ഷയില്ലാതെ എങ്ങനെ പ്ലസ് ടു ക്ലാസ് തുടങ്ങുമെന്നതിലാണ് പ്രശ്‌നം. പ്രതിസന്ധി മറികടക്കാന്‍ പല തരം വഴികള്‍ ആലോചിക്കുകയാണ് വിദ്യാഭ്യാസവകുപ്പ്.











