നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യ പ്പെട്ട് പ്രോസിക്യൂ ഷന്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി. ദിലീപ് ജാമ്യവ്യവസ്ഥകള്‍ ലം ഘിച്ചെന്നു തെളിയിക്കാന്‍ പ്രോസി ക്യൂഷനായില്ലെന്നു ചൂണ്ടിക്കാട്ടിയാണ് വിചാരണ ക്കോടതി ജഡ്ജി ഹണി എം വര്‍ഗീസിന്റെ ഉത്തരവ്
കൊച്ചി :നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് ജാമ്യത്തില്‍ തുടരാം. ദിലീപിന്റെ ജാമ്യം റദ്ദാക്ക ണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി. ദിലീപ് ജാമ്യവ്യവസ്ഥകള്‍ ലം ഘിച്ചെന്നു തെളിയിക്കാന്‍ പ്രോസിക്യൂഷനായില്ലെന്നു ചൂണ്ടിക്കാട്ടിയാണ്, വിചാരണക്കോടതി ജ ഡ്ജി ഹണി എം വര്‍ഗീസിന്റെ ഉത്തരവ്. <റശ്
2017 ഒക്ടോബര്‍ മൂന്നിന് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചിരുന്നത്. ദിലീപ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. കേസ് അട്ടിമറിക്കുന്നതിന് പ്രതിയുടെ ഭാഗത്തു നിന്നു നീക്ക മുണ്ടായി എന്നാരോപിച്ചാണ് ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചത്. ജാമ്യ വ്യവസ്ഥകള്‍ തു ടര്‍ച്ചയായി ലംഘിച്ചുവെന്നും പ്രോസിക്യൂഷന്‍ ഹര്‍ജിയില്‍ ആ രോപിച്ചു. കേസിലെ എട്ടാം പ്രതിയാണ് ദിലീപ്.