സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കോറോണ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് അഭിമുഖം നടത്തിയ സംഭവത്തില്‍ വീഴ്ച പരി ശോധിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്.
തിരുവനന്തപുരം : സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കോറോണ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് അഭിമുഖം നടത്തിയ സംഭവത്തില്‍ വീഴ്ച പരി ശോധിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. സം ഭവം വലിയ വിവാദമായതിനെ തുടര്‍ന്നാണ് മന്ത്രിയുടെ പ്രതികരണം. വ്യാഴാഴ്ച രാവിലെ യാണ് മെഡിക്കല്‍ കോളേജില്‍ താല്‍ക്കാലിക നിയമനത്തിന് അഭിമുഖം നടന്നത്.
ലോക്ഡൗണ്‍ കാലത്ത് നിയന്ത്രണങ്ങള്‍ ലംഘിച്ച് അഭിമുഖം നടത്തിയത് തെറ്റായ നടപടിയാണെ ന്ന് മന്ത്രി പറഞ്ഞു. ആള്‍ക്കൂട്ടമുണ്ടാകുന്ന സാ ഹചര്യം ഒഴിവാക്കേണ്ടതായിരുന്നു. ഇക്കാര്യത്തില്‍ ഉണ്ടായ വീഴ്ച ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ പരിശോധിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ ആ രോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. മരുന്നുകളുടെയും ഗ്ലൗസ് ഉള്‍പ്പെടെ യുള്ള അവശ്യ സാധനങ്ങളുടേയും മെഡിക്കല്‍ കോളേജിലെ ലഭ്യത സംബന്ധിച്ച് മന്ത്രി വിശദീകരണം തേടി.
ഗ്രേഡ് 2 അറ്റന്‍ഡന്റ് തസ്തികയിലേക്കുള്ള അഭിമുഖമാണ് മെഡിക്കല്‍ കോളേജില്‍ നടന്നത്. 30 ഒഴിവുകളിലേക്കുള്ള അഭിമുഖത്തില്‍ പങ്കെടു ക്കാന്‍ ആയിരത്തിലധികം പേരാണ് ആശുപത്രി യില്‍ എത്തിയത്. ആശുപത്രിയിലേക്കുള്ള റോഡില്‍ ആളുകള്‍ നിറഞ്ഞതോടെ ആംബുലന്‍ സുകള്‍ വരെ കുടുങ്ങി. പിന്നീട് തിരക്ക് പരിഗണിച്ച് അഭിമുഖം നിര്‍ത്തിവെയ്ക്കുകയായിരുന്നു.











