ഉന്നത വിദ്യാഭ്യാസ മന്ത്രി സത്യപ്രതിജ്ഞാലംഘനം നടത്തിയതായി ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ തന്നെ തെറ്റ് തിരുത്തി പ്രത്യേക ഗസറ്റ് വിജ്ഞാപനം പുറപ്പെടു വിച്ചിരിക്കുന്നതെന്ന് ക്യാംപെയിന്‍ കമ്മിറ്റി
തിരുവനന്തപുരം : ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു വീണ്ടും സത്യപ്രതിജ്ഞ നടത്തണമെന്ന് ആവശ്യപ്പെട്ടു സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി. ഉന്നത വിദ്യാഭ്യാസ മന്ത്രി സത്യപ്രതിജ്ഞാലംഘനം നടത്തിയതായി ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ തന്നെ തെറ്റ് തിരുത്തി പ്രത്യേക ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നതെന്ന് ക്യാംപെയിന്‍ കമ്മിറ്റി ചൂണ്ടിക്കാട്ടി.
മെയ് 20ലെ സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ പേര് പ്രൊഫസര്‍.ആര്‍. ബിന്ദു എന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ പീന്നീട് പ്രൊഫസര്‍ എന്നത് ഡോക്ടര്‍ ആര്‍. ബിന്ദുവെന്ന് തിരുത്തി ജൂണ്‍ എട്ടിന് ചീഫ് സെക്രട്ടറി വി. പി. ജോയി അസാധാരണ ഗസറ്റ് വി ജ്ഞാ പനം പുറപ്പെടുവിച്ചിതിനെ ചൊല്ലിയാണ് വിവാദം. തൃശൂര്‍ കേരളവര്‍മ കോളേജിലെ അധ്യാപിക യായ ഡോ: ബിന്ദു പ്രൊഫസര്‍. ആര്‍.ബിന്ദു എന്ന പേരിലാണ് ഗവര്‍ണറുടെ മുമ്പാകെ സത്യപ്രതി ജ്ഞ ചെയ്തത്. കോളേജ് അധ്യാപികയായ ബിന്ദു പ്രൊഫസറല്ലെന്നും ഇത് ആള്‍മാറാട്ടത്തിന് തുല്യവും ഭരണഘടനാ ലംഘനവുമാണെന്നും ഗസറ്റ് വിജ്ഞാപനത്തിലൂടെ തെറ്റ് സര്‍ക്കാര്‍ തന്നെ തിരുത്തിയിരിക്കുന്ന സാഹചര്യത്തി ല്‍ വീണ്ടും സത്യപ്രതിജ്ഞ നടത്താന്‍ മന്ത്രിക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ഗവര്‍ണര്‍ക്കു നല്‍കിയ നിവേദനത്തില്‍ ക്യാംപെയിന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ പുറപ്പെടുവിച്ച ഗസറ്റ് വിഞാപനത്തിന്റെ പകര്‍പ്പും പരാതിയോടൊപ്പം ഗവര്‍ണര്‍ക്ക് നല്‍കിയിട്ടുണ്ട്.
ദേവികുളം എം.എല്‍.എയ്ക്ക് സത്യപ്രതിജ്ഞയില്‍ തെറ്റ്പറ്റിയതിനെ തുടര്‍ന്ന് പിഴ അടച്ചശേഷം വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടിവന്നു, അസത്യപ്രസ്താവന നടത്തിയ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് തല്‍സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല എന്നും സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയിന്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു.