കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രഫസറായി പ്രിയ വര്‍ഗീസിന്റെ നിയമന ത്തിന് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. ഈ മാസം 31 വരെയാണ് നിയമന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തത്. പട്ടികയിലെ രണ്ടാം റാങ്കുകാരന്‍ ജോസഫ് സ്‌കറിയ നല്‍ കിയ ഹര്‍ജിയിലാണ് നടപടി
കൊച്ചി : കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രഫസറായി പ്രിയ വര്‍ഗീസിന്റെ നിയമനത്തിന് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. ഈ മാസം 31 വരെയാണ് നിയമന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തത്. പട്ടികയിലെ രണ്ടാം റാങ്കുകാരന്‍ ജോസഫ് സ്‌കറിയ നല്‍കിയ ഹര്‍ജിയിലാണ് നടപടി.
പ്രിയ വര്‍ഗീസ് അനധികൃത നിയമനം നേടിയതാണെന്നും അതിനാല്‍ അവരെ ഒഴിവാക്കി റാങ്ക് പട്ടിക പുനഃക്രമീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് ജോസഫ് സ്‌കറിയ കോടതിയെ സമീപിച്ചത്. ഹര്‍ജി പ്രാ ഥമികമായി പരിഗണിച്ചാണ് നിയമന നടപടികള്‍ സ്റ്റേ ചെയ്യാന്‍ കോടതി ഉത്തരവുണ്ടായത്.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യയായ പ്രിയ വര്‍ഗീസിന് ഒന്നാം റാങ്ക് നല്‍ കിയ അനര്‍ഹമായാണെന്നു വാര്‍ത്തകള്‍ വന്ന പശ്ചാത്തലത്തി ലാണ് രണ്ടാം റാങ്കിലുള്ളയാള്‍ ഹൈ ക്കോടതിയെ സമീപിച്ചത്. പ്രിയ വര്‍ഗീസിനെ ഒഴിവാക്കി റാങ്ക് പട്ടിക പുനക്രമീകരിക്കണമെന്നാണ് ആവ ശ്യം.
പ്രിയ വര്‍ഗീസിന്റെ നിയമനത്തെക്കുറിച്ച് പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ചാന്‍സലര്‍ കൂടിയായ ഗവ ര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിയമന പ്രക്രിയ സ്റ്റേ ചെയ്തിരുന്നു. ഇതിനെതിരെ സര്‍വകലാശാല കോ ടതിയെ സമീപിക്കാന്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണ്, ജോസ്ഫ് സ്‌കറി ഹര്‍ജി നല്‍കിയത്.











