യുജിസി മാനദണ്ഡമനുസരിച്ച് അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിന് അസിസ്റ്റ ന്റ് പ്രൊഫസര്‍ തസ്തികയില്‍ എട്ടുവര്‍ഷത്തെ അധ്യാപനപരിചയം ആവശ്യമാണ്. അ ത് പ്രിയ വര്‍ഗീസിന് ഇല്ലെന്നാ യിരുന്നു സിംഗിള്‍ബെഞ്ച് വിധി. യോഗ്യത കണക്കാക്കു ന്നതില്‍ സിംഗിള്‍ ബെഞ്ചിന് വീഴ്ചപറ്റിയെന്ന് ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി
കൊച്ചി : കണ്ണൂര്‍ സര്‍വകലാശാലയില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിനെ അസോസിയറ്റ് പ്രൊഫസറായി നിയമിക്കാനു ള്ള ശുപാര്‍ശ ഹൈക്കോടതി ശരിവെ ച്ചു. ശുപാര്‍ശ പുനഃപരിശോധിക്കണമെന്നുള്ള ഹൈക്കോടതി സിംഗിള്‍ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി.നിയമന ശുപാര്‍ശ ഹൈക്കോടതി അംഗീകരിച്ചു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഉത്തര വാണ് ജസ്റ്റിസ് എ കെ ജയശങ്കര്‍ നമ്പ്യാര്‍, ജസ്റ്റിസ് മുഹമ്മദ് നിയാസ് സി പി എന്നിവരടങ്ങിയ ബെഞ്ച് റദ്ദാക്കിയത്.
യോഗ്യത കണക്കാക്കുന്നതില്‍ സിംഗിള്‍ ബഞ്ചിന് വീഴ്ച പറ്റിയെന്ന പ്രിയയുടെ വാദം അംഗീകരിച്ചാണ് ഉ ത്തരവ്. അഭിഭാഷകരുമായി ആലോചിച്ച് തുടര്‍നടപടി തീരുമാനിക്കുമെന്ന് പരാതിക്കാരനായ ജോസഫ് സ്‌കറിയ പ്രതികരിച്ചു. പ്രിയാ വര്‍ഗീസിന്റെ ഗവേഷണ കാലം അധ്യാപക പരിചയമായി കണക്കാക്കാനാ കില്ലെന്നാണ് സിംഗിള്‍ ബെ ഞ്ച് നിരീക്ഷിച്ചത്.
പ്രിയാ വര്‍ഗീസ് അവകാശപ്പെടുന്ന സേവനങ്ങള്‍ അധ്യാപന പരിചയം ആകില്ല. പ്രിയാ വര്‍ഗീസിന്റെ നി യമനത്തിനു മതിയായ യോഗ്യതയില്ല. യോഗ്യതകളെല്ലാം അക്കാദമികമായി കണക്കാക്കാനാകില്ല. അതി നാല്‍ പ്രിയാ വര്‍ഗീസിനു യോഗ്യതയുണ്ടോ എന്നു സര്‍വകലാശാല പുനഃപരിശോധിക്കണം. ലിസ്റ്റില്‍ നി ലനിര്‍ത്തണോ എന്നു പരിശോധിച്ചു തീരുമാനിച്ച ശേഷം മാത്രം റാങ്ക് ലിസ്റ്റില്‍ തുടര്‍നടപടി എടുക്കാന്‍ പാടുള്ളു എന്നും സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവാണ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്.
അഭിഭാഷകരുമായി ആലോചിച്ച് തുടര്‍നടപടി തീരുമാനിക്കുമെന്ന് പരാതിക്കാരനായ ജോസഫ് സ്‌കറിയ പ്രതികരിച്ചു. സീനിയര്‍ അഡ്വക്കറ്റ് രഞ്ജിത്ത് തമ്പാന്‍, അഡ്വ. കെ എസ് അരുണ്‍കുമാര്‍ തുടങ്ങിയവരാ ണ് പ്രിയക്ക് വേണ്ടി ഹാജരായത്.










