വടക്കാഞ്ചേരി കമ്പളങ്ങട്ട് പള്ളിയത്ത് പറമ്പില്‍ വിഘ്നേഷ് കൃഷ്ണയാണ് ആണ് പീഡനക്കേസില്‍ അറ സ്റ്റിലായത്. ഫോണിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാ ണ് കേസ
തൃശൂര്‍ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ടിക് ടോ ക്ക് താരം അറസ്റ്റില്‍. വടക്കാഞ്ചേരി കമ്പളങ്ങട്ട് പള്ളിയത്ത് പറമ്പില്‍ വിഘ്നേഷ് കൃഷ്ണയാണ് ആണ് പീഡനക്കേസില്‍ അറസ്റ്റിലായത്. ഫോണിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് കേസ്. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്തു നിന്ന് യുവാവിനെ അറസ്റ്റ് ചെയ്തത്.
19കാരനായ വിഘ്‌നേഷ് പരിചയപ്പെട്ട ശേഷം വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ ബൈക്കി ല്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി നല്‍കിയിരിക്കുന്നത്.
ടിക് ടോക് വീഡിയോകളിലൂടെ ശ്രദ്ധേയനായ ആളാണ് അമ്പിളി എന്നറിയപ്പെടുന്ന വിഘ്‌നേഷ് കൃഷ്ണ. ഇയാളുടെ നിരവധി വീഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ടിക് ടോകി ലൂടെയും ടിക് ടോക് നിരോധിക്കപ്പെട്ടതിന് ശേഷം ഇന്‍സ്റ്റഗ്രാം റീലുകളിലൂടേയുമാണ് അമ്പിളി ശ്രദ്ധിക്കപ്പെട്ടിരുന്നത്.
പെണ്‍കുട്ടികളേയും പ്രകൃതിയേയും നോവിക്കരുതെന്നും അതിന്റെ കഥകള്‍ പറഞ്ഞ് കരയുകയു മാണ് അമ്പിളിയുടെ പ്രധാന പരിപാടി. മിക്കവീഡിയോകളും പെണ്‍കുട്ടികളെ സഹോദരിമാരായി കാണണമെന്നടക്കം വിഷയങ്ങളായിരുന്നു.