വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ആരോഗ്യ വകുപ്പില്‍ ഏഴ് വര്‍ഷത്തോളം ജോലി ചെയ്ത ഗൈന ക്കോളജിസ്റ്റിനെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്ന് പ്രസവത്തിനിടെ കുഞ്ഞിനെ നഷ്ടപ്പെട്ട ശ്രീദേവിയുടെ ബന്ധുക്കള്‍. ഡോക്ടര്‍ സീമയ്ക്കെതിരെ കേസുകൊടുക്കുമെന്ന് ശ്രീദേവിയുടെ ഭര്‍ത്താവ് ടി. സാബു
കൊല്ലം: സര്‍ക്കാര്‍ ആശുപത്രിയില്‍ വ്യാജ ഡോക്ടര്‍ ചികിത്സിച്ച യുവതിയുടെ കുഞ്ഞ് മരിച്ച സംഭവത്തില്‍ ഗൈനക്കോളജിസ്റ്റിനെതിരെ നരഹത്യ യ്ക്ക് കേസെടുക്കണമെന്ന് ബന്ധുക്കള്‍. വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ആരോഗ്യ വകുപ്പില്‍ ഏഴ് വര്‍ഷത്തോളം ജോലി ചെയ്ത ഗൈനക്കോ ളജിസ്റ്റ് സീമയെ കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് ഡയറക്ടര്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു.
പ്രസവത്തിനിടെ കുഞ്ഞിനെ നഷ്ടപ്പെട്ട ശ്രീദേവിയുടെ ബന്ധുക്കളാണ് പരാതി നല്‍കിയത്. ഡോ ക്ടര്‍ സീമയ്ക്കെതിരെ കേസുകൊടുക്കുമെന്നും കുഞ്ഞ് മരിച്ചതില്‍ നഷ്ടപരിഹാരവും കുടുംബം ആവശ്യപ്പെടുമെന്ന് ശ്രീദേവിയുടെ ഭര്‍ത്താവ് ടി. സാബു അറിയിച്ചു
സാബു നല്‍കിയ പരാതി പ്രകാരം നടത്തിയ പരിശോധനയിലാണ് സീമയുടെ മെഡിക്കല്‍ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നു സ്ഥിരീകരിച്ചത്. ആരോഗ്യ വകുപ്പു വിജിലന്‍സ് വിഭാഗം നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് സസ്പെന്‍ഷന്‍. സാബുവിന്റെ ഭാര്യ ശ്രീദേവിയെ 2019 നവം ബറില്‍ പ്രസവത്തിനായി കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 11ന് ശ്രീദേവി പ്രസവിച്ച ഉടന്‍ കുഞ്ഞു മരിച്ചു. കുഞ്ഞ് ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് വ്യക്തമാക്കുന്ന പോസ്റ്റുമോ ര്‍ട്ടം റിപ്പോര്‍ട്ടും ലഭിച്ചിരുന്നു.
സീമ ഗൈനക്കോളജിയില്‍ ഉപരിപഠനം നടത്തിയെന്നു പറയുന്ന മഹാരാഷ്ട്ര മഹാത്മാഗാന്ധി ഇന്‍ സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ സാ ബു വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍ കിയാണ് ഡോക്ടര്‍ക്കു മതിയായ യോഗ്യതയില്ലെന്നും സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നും കണ്ടെ ത്തിയത്. 2008ല്‍ ദ്വിവത്സര ഡിജിഒ കോഴ്സിനു ചേര്‍ന്നിരുന്നെന്നും പഠനം പൂര്‍ത്തിയാക്കിയി ല്ലെന്നുമാണു മറുപടി ലഭിച്ചത്. തുടര്‍ന്ന് മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, വകുപ്പു സെക്രട്ടറി എന്നി വര്‍ക്ക് പരാതി നല്‍കി.
കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ 7 വര്‍ഷത്തോളമായി ജോലി ചെയ്തു വരികയായിരുന്നു സീമ. 2011 മുതല്‍ സര്‍ക്കാര്‍ സര്‍വീസിലുള്ള ഇവര്‍ ചേര്‍ത്തല പ്രാഥമികാരോഗ്യ കേന്ദ്രത്തിലും തുടര്‍ന്നു ചേര്‍ത്തല താലൂക്ക് ആശുപത്രിയിലും ജോലി ചെയ്തിരുന്നു. പരാതിയുമായി മുന്നോട്ട് പോകുമെന്ന് അറിയിച്ചതോടെ പലതരത്തില്‍ തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും സാബു പറയുന്നു.