വിഖ്യാത സംവിധായകന്‍ കെ എസ് സേതുമാധവന്‍ അന്തരിച്ചു.90 വയസായിരുന്നു. ചെന്നൈയിലായിരു ന്നു അന്ത്യം.ഇന്നു പുലര്‍ച്ചെ ചെന്നൈയിലെ കോടമ്പാക്കത്തുള്ള വീട്ടില്‍ വച്ചായിരുന്നു അന്ത്യം
ചെന്നൈ: വിഖ്യാത സംവിധായകന്‍ കെ എസ് സേതുമാധവന്‍ അന്തരിച്ചു. 90 വയസായിരുന്നു. ചെന്നൈ യിലായിരുന്നു അന്ത്യം. ഇന്നു പുലര്‍ച്ചെ ചെന്നൈയിലെ കോടമ്പാക്കത്തുള്ള വീട്ടില്‍ വച്ചായിരുന്നു അ ന്ത്യം.വാര്‍ധക്യസഹചമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണം.
മലയാളത്തിനു പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലും സേതുമാധവന്‍ ചലച്ചിത്രങ്ങള്‍ സം വിധാനം ചെയ്തിട്ടുണ്ട്. ഓടയില്‍ നിന്ന്,യക്ഷി ഉള്‍പ്പടെയു ള്ള നിരവധി ക്ലാസിക് സിനിമകളുടെ ശില്‍പിയാ ണ് സേതുമാധവന്‍. ചലച്ചിത്ര ലോകത്ത് നല്‍കിയ സമഗ്രസംഭാവനകളെ പരിഗണിച്ച് 2009ലെ ജെ.സി ഡാനിയേല്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ദേശീയ ചലച്ചിത്ര അവാര്‍ഡ്,സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്, ഫി ലിം ഫെയര്‍ അവാര്‍ഡ് തുടങ്ങി നിരവധി അവാര്‍ഡുകളും കെ എസ് സേതുമാധവനെ തേടിയെത്തി. പ ത്തു തവണയാണ് അദ്ദേഹം ദേശീയ അവാര്‍ഡ് നേടിയത്.
1960ല്‍ സിനിമയിലേക്ക് എത്തിയ അദ്ദേഹം 60ഓളം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. ഓപ്പോള്‍, ചട്ടക്കാരി, അരനാഴി ക നേരം, കടല്‍പാലം, പണിതീരാത്ത വീട്, അനുഭവങ്ങള്‍ പാളിച്ചകള്‍, പുനര്‍ജന്മം തുടങ്ങിയവയാണ് പ്ര ധാന സിനിമകള്‍. 1991 ല്‍ ഇറങ്ങിയ വേനല്‍ കിനാവുകളാണ് മലയാളത്തിലെ അവസാന ചിത്രം.
കെ രാംനാഥിന്റെ സഹസംവിധായകനായാണ് സിനിമയിലേക്ക് എത്തിയത്. 1960ല്‍ പുറത്തിറങ്ങിയ വീ രവിജയ എന്ന സിംഹള ചിത്രത്തിലൂടെ സ്വതന്ത്ര്യ സംവിധായകനായി. അച്ഛനും ബാപ്പയും എന്ന സിനി മയ്ക്ക് മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. കൂടാതെ തമിഴ് സിനിമയായ മറുപക്കത്തിനും തെലുങ്ക് സിനിമ സ്ത്രീയ്ക്കും ദേശീയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. നാലു തവണ മികച്ച സംവിധായകനു ള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കി. 2009ല്‍ ജെസി ഡാനിയല്‍ പുരസ്‌കാരം നല്‍കി അദ്ദേ ഹത്തെ ആദരിച്ചിരുന്നു.
പാലക്കാട് സുബ്രഹ്‌മണ്യം ലക്ഷ്മി ദമ്പതികളുടെ മകനായി 1931ലാണ് സേതുമാധവന്റെ ജനനം. തമിഴ്നാ ട്ടിലെ വടക്കേ ആര്‍ക്കോട്ടിലും പാലക്കാട്ടുമായിരുന്നു ബാല്യം. പാലക്കാട് വിക്ടോറിയ കോളേജില്‍ നിന്നും സസ്യശാസ്ത്രത്തില്‍ ബിരുദം നേടി. ഭാര്യ: വല്‍സല, മക്കള്‍: സോനുകുമാര്‍,സന്തോഷ്,ഉമ.
മലയാളത്തിലും തമിഴിലും നിരവധി ഹിറ്റുകള്‍
മലയാളത്തില്‍ സാഹിത്യകൃതികളെ അടിസ്ഥാനമാക്കി ഏറ്റവും കൂടുതല്‍ സിനിമകള്‍ പുറ ത്തിറക്കിയിട്ടുള്ള കെ എസ് സേതുമാധവന്‍ തന്റെ ആദ്യ ചിത്രമായ ജ്ഞാന സുന്ദരിക്കു ശേഷം പുറത്തിറക്കിയ കണ്ണും കരളും നിരവധി സ്ഥലങ്ങളില്‍ നൂറിലധികം ദിവസങ്ങള്‍ പ്രദര്‍ശിപ്പിച്ച് ഹിറ്റായി.തുടര്‍ന്ന് നിരവധി ജന പ്രീതിയാര്‍ജ്ജിച്ച ചിത്രങ്ങളൊരുക്കിയെങ്കിലും 1965ലാണ് സേ തുമാധവന്റെ ഏറ്റവും ശ്രദ്ധേയമായ ചില ചിത്രങ്ങള്‍ (ഓടയില്‍ നിന്ന്,ദാഹം) പുറത്തു വന്നത്.
കേശവദേവിന്റെ ഓടയില്‍ നിന്ന് എന്ന നോവലിന്റെ തമിഴ് പരിഭാഷ വായിച്ചാണ് ആ സിനിമ അതേ പേ രില്‍ എടുക്കാന്‍ സേതുമാധവന്‍ തീരുമാനിക്കുന്നത്. ജനകീയ സി നിമയായി ഉയര്‍ന്നതിനോടൊപ്പം ത ന്നെ സേതുമാധവന് സംവിധായകന്‍ എന്ന നിലയില്‍ ഏറെ നിരൂപക പ്രശംസയും നേടിക്കൊടുത്ത ചി ത്രമായിരുന്നു ഓടയില്‍ നിന്ന്,ദാഹം എന്നീ ചിത്രങ്ങള്‍.
സത്യന്റെ കരുത്തുറ്റ കഥാപാത്രങ്ങളെ അണിയിച്ചൊരുക്കിയതും സേതുമാധവനായിരുന്നു. 19 73ല്‍ പുറത്തിക്കിയ അച്ഛനും ബാപ്പയും ദേശീയോദ്ഗ്രഥനത്തിനുള്ള ദേശീയ അവാര്‍ഡ് നേടി. 1991 സംവിധാനം ചെയ്ത മറുപക്കം(തമിഴ്) മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌ക്കാരമായ സ്വര്‍ ണ്ണകമല്‍ നേടിയിരുന്നു.ഒരു തമിഴ് ചിത്രത്തിന് ആദ്യമായി ലഭിക്കുന്ന സ്വര്‍ണ കമലവും മറുപ ക്കത്തിന്റെ പേരിലാണുള്ളത്. മറുപക്ക ത്തിലൂടെ മികച്ച തിരക്കഥക്കുള്ള ദേശീയ അവാര്‍ഡും സേതുമാധവന്‍ നേടിയിരുന്നു.











