സിനിമ സീരിയല്‍ നടന്‍ ജി കെ പിള്ള അന്തരിച്ചു. 97 വയസ്സായിരുന്നു. വാര്‍ദ്ധക്യ സം ബന്ധമായ രോഗങ്ങള്‍ ബാധിച്ച് ഏറെ കാലമായി ചികിത്സയിലായിരുന്നു
കൊച്ചി : സിനിമ സീരിയല്‍ നടന്‍ ജി കെ പിള്ള അന്തരിച്ചു. 97 വയസ്സായിരുന്നു. വാര്‍ദ്ധക്യ സംബന്ധമായ രോഗങ്ങള്‍ ബാധിച്ച് ഏറെ കാലമായി ചികിത്സയിലായിരുന്നു.
ആറ് പതിറ്റാണ്ടിലേറെയായി അഭിനയ രംഗത്ത് സജീവമായ വ്യക്തിയായിരുന്നു അദ്ദേഹം. 320ല്‍ അധി കം മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 13 വര്‍ഷത്തോളം അദ്ദേ ഹം സൈനിക ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ചു. സിനിമയിലും ടെലിവിഷനിലും വില്ലന്‍ വേഷങ്ങള്‍ അവതരിപ്പിച്ചതിലൂടെ പ്രശസ്തനാ ണ് അദ്ദേഹം. നാടകത്തില്‍ നിന്നാണ് അദ്ദേഹം അഭിനയരംഗത്തേക്ക് എത്തുന്നത്. സ്നേഹസീമ (1954) ആണ് അദ്ദേഹത്തിന്റെ ആദ്യ സിനിമ. എഴുപതുകളിലും എണ്‍പതുകളിലും സിനിമയില്‍ സജീവമായ അദ്ദേഹം കൂടുതലായും വില്ലന്‍ റോളുകളാണ് ചെയ്തിരുന്നത്.
നായരുപിടിച്ച പുലിവാല്, ജ്ഞാനസുന്ദരി, സ്ഥാനാര്‍ത്ഥി സാറാമ്മ, തുമ്പോലാര്‍ച്ച, ലൈറ്റ് ഹൗസ്, കാ ര്യ സ്ഥന്‍ തുടങ്ങി പ്രമുഖ താരങ്ങള്‍ക്കൊപ്പം ജി കെ ബിഗ് സ്‌ക്രീനില്‍ നിറഞ്ഞ സിനിമകള്‍ ഏറെയുണ്ട്. ‘എ ന്റെ മാനസപുത്രി’ എന്ന സീരിയലിലെ കഥാപാത്രവും ഏറെ പ്രശസ്തമാണ്. സത്യന്‍, നസീര്‍, ഉമ്മര്‍, മധു, സോമന്‍, ജയന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ ഇവരുടെയെല്ലാം തുടക്കക്കാലത്തിനു സാക്ഷിയായിരുന്നു ജി കെ. ‘കാര്യസ്ഥന്‍’ എന്ന സിനിമയിലെ മധുവിനൊപ്പമുള്ള കാരണവര്‍ വേഷമാണ് അടുത്തകാലത്ത് ഏറെ ശ്ര ദ്ധനേടിയത്. വിമുക്തഭടനായ പിള്ള 15 വര്‍ഷം കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള എക്സ് സര്‍വീസ് ലീഗിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു.
തിരുവനന്തപുരം ജില്ലയിലെ വര്‍ക്കലയിലെ ഇടവയ്ക്കടുത്ത് മാന്തറവീട്ടില്‍ പെരുംപാട്ടത്തില്‍ ഗോവിന്ദ പിള്ളയുടെയും ജാനകിയുടെയും മകനായി ജനനം. ചിറയിന്‍കീഴ് ശ്രീചിത്തിരവിലാസം സ്‌കൂളില്‍ വി ദ്യാഭ്യാസം. പല ക്ലാസുകളിലായി ഇക്കാലയളവില്‍ ഇദ്ദേഹത്തോടൊപ്പം പ്രേംനസീര്‍, ഭരത്‌ഗോപി, ശോഭന പരമേശ്വരന്‍ നായര്‍ തുടങ്ങിയ പ്രമുഖരായ വ്യക്തികള്‍ ഈ സ്‌കൂളില്‍ പഠിച്ചിരുന്നു.
ഭാര്യ പരേതയായ ഉല്പലാക്ഷിയമ്മ.കെ. പ്രതാപചന്ദ്രന്‍, ശ്രീകല ആര്‍. നായര്‍, ശ്രീലേഖ മോഹന്‍, ശ്രീകുമാ രി ബി.പിള്ള, ചന്ദ്രമോഹനന്‍, പ്രിയദര്‍ശന്‍ എന്നിവരാണ് മക്കള്‍.
സൈനിക ക്യാമ്പിലെ നാടക കളരിയില്‍ നിന്ന് വെള്ളിത്തിരയിലേക്ക്
സൈനിക ക്യാമ്പിലെ നാടകാഭിനയമാണ് ജി കെ പിള്ളയെ നാടറിയുന്ന കലാകാരനാക്കിയത്. ക്യാമ്പിലെ നാടകാഭിനയം ജി കെയുടെ അഭിനയ ജീവിതത്തില്‍ ഏറെ പ്രശംസ പിടിച്ചു പറ്റി. സഹപ്രവര്‍ത്തകരുടെ പ്രശംസകളും പ്രോത്സാഹനങ്ങളും ജി കെ പിള്ളയുടെ അഭിനയഭ്രമം വര്‍ദ്ധിപ്പിച്ചു. 13 വര്‍ഷം പട്ടാളത്തില്‍ സേവനം അനുഷ്ഠിച്ച അദ്ദേഹം അഭിനയമോഹവുമായി നാട്ടിലേക്ക് മടങ്ങിത് ജീവിതത്തില്‍ വഴിത്തിരിവായി. 15 വര്‍ഷം പട്ടാളത്തില്‍ സേവനം അനു ഷ്ഠിച്ചാല്‍ മാത്രം ലഭ്യമാകുന്ന ആനുകൂല്യങ്ങളെയെല്ലാം അവഗണിച്ചു കൊണ്ടായിരുന്നു അദ്ദേ ഹം നാട്ടിലേക്ക് മടങ്ങുകയായിരുന്നു
പതിനാലാം വയസ്സില്‍ നാടുവിട്ട് സൈന്യത്തില്‍ ചേരുന്നതിന് മുമ്പ് ജി കെ പിള്ള സ്വാതന്ത്ര്യ സമര സേനാനികള്‍ക്കൊപ്പം നാട്ടില്‍ സജീവമായിരുന്നു. നാടുവിട്ടു ചുറ്റിത്തിരിഞ്ഞു ചാക്കയി ലെ സൈനിക റിക്രൂട്ട്‌മെന്റ് ക്യാമ്പില്‍ എത്തിയ അദ്ദേഹത്തിന്റെ ഉയരമേറിയ ശരീരപ്രകൃതം യോഗ്യതാ പരിശോധന കടന്നുകൂടാനായി. മദ്രാസ് റെജിമെന്റിലെ പാളയംകോട്ടയില്‍ ആയി രുന്നു ആദ്യ നിയമനം.
അവിടെ നിന്നും കോയമ്പത്തൂരിലെ മധുക്കരയിലേക്കായിരുന്നു അടുത്ത നിയമനം. രണ്ടാം ലോകമഹായുദ്ധത്തെ തുടര്‍ന്ന് സിംഗപ്പൂര്‍,ബര്‍മ്മ,സുമാത്ര എന്നീ രാജ്യങ്ങളിലും സേവനം അനുഷ്ഠിച്ചു. ഇന്ത്യയില്‍ തിരികെയെത്തിയ ശേഷവും രാജ്യത്തിന്റെ വിവിധഭാഗങ്ങളിലായി സേവനം തുടര്‍ന്ന്. ഇന്തോ-പാക് യുദ്ധത്തിലും പങ്കെടുത്തു. ഒടുവില്‍ മദ്രാസ് റെജിമെന്റിന്റെ ഊട്ടി വില്ലിങ്ടണിലെ ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്ക് പോസ്റ്റുചെയ്തു. ഇവിടുത്തെ സൈനിക ക്യാമ്പി ലെ നാടക കളരിയില്‍ നിന്നാണ് ജി കെ പിള്ളയെ വെള്ളിത്തിരയിലെത്തിച്ചത്.