കുവൈത്ത് സിറ്റി: പ്രവാസി വെൽഫെയർ കുവൈത്ത് വെള്ളിയാഴ്ച മംഗഫ് നജാത്ത് സ്കൂളിൽ പൊതുസമ്മേളനം സംഘടിപ്പിക്കും. വൈകീട്ട് 6.30ന് ആരംഭിക്കുന്ന പൊതുസമ്മേളനത്തിൽ വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡന്റ് ഹമീദ് വാണിയമ്പലം പങ്കെടുക്കും. ഇന്ത്യയിലെ വിവിധ രാഷ്ട്രീയ സാംസ്കാരിക സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ കുവൈത്ത് മലയാളികളുമായി അദ്ദേഹം സംവദിക്കും. കുവൈത്തിലെ വിവിധ രാഷ്ട്രീയ സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും പൊതുസമ്മേളനത്തിൽ പങ്കെടുക്കുമെന്ന് പ്രവാസി വെൽഫെയർ അറിയിച്ചു.
