ബഹ്‌റൈനിലെ ഒരു കമ്പനിയില്‍ സൂപ്പര്‍വൈസറായി ജോലി നോക്കുകയായിരുന്നു യുവാവ്
മനാമ : പത്തനം തിട്ട സ്വദേശിയായ യുവാവ് ബഹ്‌റൈനിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍. അടൂര്‍ മണക്കാല സ്വദേശി സിജോ സാംകൂട്ടി (28)യെയാണ് താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വ്യാഴാഴ്ച ഉച്ചയോടെ ഇയാള്‍ താമസിക്കുന്ന ഫ്‌ളാറ്റില്‍ വെച്ച് മൃതദേഹം കണ്ടെത്തുകയായിരുന്നു.
മനാമയിലെ ഒരു കമ്പനിയില്‍ സൂപ്പര്‍വൈസറായി ജോലി നോക്കുകയായിരുന്നു. മൃതദേഹം കിംഗ് ഹമദ് ഹോസ്പിറ്റലിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. പത്തനം തിട്ട പ്രവാസി അസോസിയേഷന്‍ അംഗമായിരുന്നു.
മൂന്നു മാസം മുമ്പാണ് ബഹ്‌റൈനില്‍ എത്തിയത്. ഇദ്ദേഹത്തിന്റെ ഭാര്യയും കുഞ്ഞും അടുത്തിടെ പ്രസവത്തെ തുടര്‍ന്ന് പത്തനം തിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരിച്ചിരുന്നു.