യുവാവിനെ ദൂരൂഹസാഹചര്യത്തില്‍ കാണാതായതില്‍ സുഹൃത്തുക്കളും ബന്ധുക്കളും ആശങ്കയിലാണ്
ദുബായ് : തൃശൂര്‍ സ്വദേശിയായ യുവാവിനെ ദുബായിലെ നൈഫ് ഭാഗത്തു നിന്നും കാണാതായതായി പരാതി. ജബല്‍ അലിയില്‍ താമസിക്കുന്ന തൃശൂര്‍ കേച്ചേരി സ്വദേശി ഉമര്‍ എന്നു വിളിക്കുന്ന ഫഹദിനെയാണ് (25) കാണാതായത്.
ജബല്‍ അലിയില്‍ ജോലി ചെയ്യുന്ന ഉമര്‍ അവധി ദിനമായതിനാല്‍ കൂട്ടുകാരുടെ താമസ സ്ഥലമായ നൈഫില്‍ എത്തിയതാണ്.
രാത്രി ഉറങ്ങാനായി മുറിയിലേക്ക് പോയിരുന്നുവെങ്കിലും കൂട്ടുകാര്‍ പിന്നീട് നോക്കുമ്പോള്‍ മുറിയില്‍ കാണാനുണ്ടായിരുന്നില്ല.
ഉമറിന്റെ മൊബൈല്‍ ഫോണ്‍, പേഴ്‌സ് വാച്ച് എന്നിവയും ചെരുപ്പും അവിടെ തന്നെ ഉണ്ടായിരുന്നതിനാല്‍ എവിടെയും പോയിട്ടുണ്ടാവില്ലെന്നാണ് കൂട്ടുകാര്‍ വിചാരിച്ചത്. വെളുത്ത ടീ ഷര്‍ട്ടും കറുത്ത പാന്റുമാണ് ഒടുവില്‍ ധരിച്ചിരുന്നത്.
നാട്ടില്‍ നിന്നും രണ്ട് വര്‍ഷം മുമ്പാണ് ഉമര്‍ ദുബായിലെത്തിയത്.
ഇയാളെ കുറിച്ച് വിവരം ലഭിക്കുന്നവര് 052 5610256, 055 783543 എന്നീ നമ്പരുകളില്‍ അറിയിക്കണമെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു.
ദെയ് ര പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.