ഭുവനേശ്വർ : യുഎഇയിൽ ബിസിനസുകാരനായ കൊല്ലം സ്വദേശി രാമകൃഷ്ണൻ ശിവസ്വാമി അയ്യർ അടക്കം 25 പേർക്കും 2 സംഘടനകൾക്കും പ്രവാസി ഭാരതീയ പുരസ്കാരം രാഷ്ട്രപതി ദ്രൗപദി മുർമു സമ്മാനിച്ചു. ട്രിനിഡാഡ് ആൻഡ് ടൊബാഗോ പ്രസിഡന്റ് ക്രിസ്റ്റീൻ കർല കംഗലൂവും പുരസ്കാര ജേതാക്കളിലുണ്ട്.
വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രവാസി ഇന്ത്യക്കാർക്കും സ്ഥാപനങ്ങൾക്കും നൽകുന്ന ഉന്നതി ബഹുമതിയാണിത്. 3 ദിവസമായി ഇവിടെ നടന്ന 18–ാം പ്രവാസി ഭാരതീയ ദിവസ സമ്മേളനത്തിന്റെ അവസാന ചടങ്ങായിരുന്നു പ്രവാസി ഭാരതീയ സമ്മാനദാനം. പൊതുപ്രവർത്തനത്തിനാണ് കംഗലുവിന് ബഹുമതി. വിദൂര ദൃശ്യ സംവിധാനത്തിലൂടെയാണ് അദ്ദേഹം സമ്മാനം സ്വീകരിച്ചത്.
