ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.വൈ എ റഹിം യുഎഇ കോണ്‍സല്‍ ജ നറ ല്‍ ഡോ. അമന്‍ പുരിയെ സന്ദര്‍ശിച്ചു. പ്രവാസി ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു
ഷാര്‍ജ : ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.വൈ എ റഹിം യു എഇ കോണ്‍സല്‍ ജനറല്‍ ഡോ. അമന്‍ പുരിയെ സന്ദര്‍ശിച്ചു. പ്രവാസി ഇ ന്ത്യക്കാരുടെ പ്രശ്‌ന ങ്ങള്‍ ചര്‍ച്ച ചെയ്തു. പ്രവാസി തൊഴിലാളികളുടെ ക്ഷേ മപദ്ധതികള്‍ പ്രാബല്യത്തില്‍ വരുത്തുന്നത് സംബന്ധിച്ചായിരുന്നു ചര്‍ച്ച.
കുടുംബം പോറ്റുന്നതിനൊപ്പം രാജ്യത്തിന്റെ പുരോഗതിക്കായി പ്രവാസി തൊഴിലാളികള്‍ നിശ്ശബ്ദ സേവനമാണ് നിര്‍വഹിക്കുന്നത്. തൊഴിലാളികളില്‍ നിന്ന് ലഭിക്കുന്ന അനുഭവങ്ങള്‍ അധികൃതരുമായി പങ്കുവെക്കുമെന്ന് കോണ്‍ സല്‍ ജനറല്‍ ഉറപ്പു നല്‍കിയതായി അഡ്വ.വൈ എ റഹിം വ്യക്തമാക്കി. പ്ര വാസി തൊഴിലാളി ക്ഷേമത്തിന് പ്രതിജ്ഞാബദ്ധമായ ഇന്ത്യന്‍ സര്‍ക്കാര്‍ നേ രത്തെ തന്നെ വിവിധ ക്ഷേമപദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതില്‍ പങ്കാളികളാകാന്‍ തൊഴിലാളികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് കോണ്‍സല്‍ ജനറല്‍ പറഞ്ഞു.