ഓരോ പ്രവാസിയും രാജ്യത്തെ പ്രതിനിധീകരിക്കുന്ന ബ്രാന്‍ഡ് അംബാസിഡര്‍മാ രാണെന്നും ഇന്ത്യയിലേക്ക് വിദേശ നിക്ഷേപം കൊണ്ട്‌വരാന്‍ പ്രവാസികള്‍ക്ക് കഴി യണമെന്നും പ്രധാനമന്തി പറഞ്ഞു. മദ്ധ്യപ്രദേശിലെ ഇന്‍ഡോറില്‍ പ്രവാസി ഭാര തീയ ദിവസ് 17-ാം എഡിഷന്റെ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുക യായി രുന്നു പ്രധാനമന്ത്രി
ഇന്‍ഡോര്‍: പ്രവാസികള്‍ വിദേശ രാജ്യങ്ങളില്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസി ഡര്‍മാരാണെന്ന് പ്രധാ നമന്ത്രി.ആഗോളതലത്തില്‍ തന്നെ വേറിട്ടു നില്‍ക്കുന്ന നമ്മുടെ പ്രവാസികളുമായുള്ള ബന്ധം കൂടുതല്‍ ആഴത്തിലാ ക്കാനുള്ള മികച്ച അവസരമാണിത്. ഓരോ പ്രവാസിയും രാജ്യത്തെ പ്രതിനി ധീകരിക്കുന്ന ബ്രാന്‍ഡ് അംബാസിഡര്‍മാരാണെന്നും ഇന്ത്യയിലേക്ക് വിദേശ നിക്ഷേപം കൊണ്ട്‌വരാന്‍ പ്രവാസികള്‍ ക്ക് കഴിയണമെന്നും പ്രധാനമന്തി പറഞ്ഞു. മദ്ധ്യപ്രദേശിലെ ഇന്‍ ഡോറില്‍ പ്രവാസി ഭാരതീയ ദിവസ് 17-ാം എഡിഷന്റെ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമ ന്ത്രി.
പ്രവാസികളായ ഭാരതീയര്‍ക്ക് വ്യത്യസ്തമായ പങ്കാണ് വഹിക്കാനുള്ളത്. യോഗ, ആയുര്‍വേദം, കുടില്‍ വ്യ വസായം, കരകൗശല വസ്തുക്കള്‍,ചോളം എന്നിവയുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരാണ് അവരെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. അതത് രാജ്യങ്ങളിലെ പ്രവാസികളായ വിദ്യാര്‍ത്ഥികളുടെ നേട്ടത്തി നായി നല്‍കിയ സംഭാവനകള്‍ രേഖപ്പെടുത്താന്‍ പ്രധാനമന്ത്രി ഇന്ത്യയിലെ സര്‍വകലാശാലകളോട് ആവശ്യ പ്പെട്ടു.
മഹാമാരിയുടെ സമയത്ത് വിവിധ രാജ്യങ്ങള്‍ക്ക് കോവിഡ് വാക്‌സിനുകളും മരുന്നുകളും നല്‍കുന്നതി ല്‍ ഇന്ത്യയുടെ സഹായം ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന ഗയാന പ്രസിഡന്റ് മുഹമ്മദ് ഇര്‍ഫാന്‍ അലി അനുസ്മരിച്ചു. വിവിധ രാജ്യങ്ങള്‍ക്ക് കോവിഡ് വാക്‌സിനുകളും മരുന്നുകളും നല്‍കുന്നതില്‍ ഇന്ത്യയെ ഒരു പ്രധാന തന്ത്രപരമായ പങ്കാളിയായി അദ്ദേഹം വിശേഷിപ്പിക്കുകയും ചെയ്തു.
രാഷ്ട്രപതി ദ്രൗപതി മുര്‍മു പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ് 2023 പുരസ്‌കാരങ്ങള്‍ നല്‍കുകയും ചൊവ്വാഴ്ച സമാപന പരിപാടിയില്‍ രാഷ്ട്രപതി അദ്ധ്യക്ഷ സ്ഥാനം നിര്‍വഹിക്കുകയും ചെയ്യും. രണ്ട് വര്‍ ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പ്രവാസി ഭാരതീയ ദിവസ് നടക്കുന്നത്. ‘ഇന്ത്യയുടെ പുരോഗതിക്ക് വിശ്വ സനീയരായ പങ്കാളികള്‍’ എന്ന പ്രമേയത്തില്‍ മൂന്ന് ദിവസം ചര്‍ച്ചകള്‍ നടക്കും. 70 രാജ്യങ്ങളില്‍ നിന്നു മായി 3,500 ലധികം ആളുകള്‍ പരിപാടിയില്‍ പങ്കെടുക്കുന്നത്. ഗാന്ധിജി ദക്ഷിണാഫ്രിക്കയില്‍ നിന്ന് മടങ്ങി എത്തിയതിന്റെ ഓര്‍മ്മയ്ക്കായാ ണ് പ്രവാസി ഭാരതീയ ദിവസ് ആഘോഷിക്കുന്നത്.













