മനാമ : കേരളത്തിന്റെ വികസനം ലക്ഷ്യമാക്കിയുള്ള പദ്ധതികളും പ്രവാസികളെ ചേർത്ത് നിർത്തുന്നകരുതൽ പദ്ധതികളും ഉൾപ്പെടുന്ന ബജറ്റാണ് ധനമന്ത്രി ബാലഗോപാൽ അവതരിപ്പിച്ചതെന്ന് ബജറ്റെന്നു ബഹ്‌റൈൻ നവകേരള എക്സിക്യൂട്ടീവ് കമ്മറ്റി. സംസ്ഥാന ബജറ്റിൽ വയനാടിന് 750 കോടി രൂപയാണ് മാറ്റിവച്ചിരിക്കുന്നത്.കാർഷിക മേഖലക്ക് 3000 കോടി, പ്രവാസി പുനരധിവാസത്തിന് 7750 കോടി, നോർക്കയ്ക്കു 150.81 കോടി, പ്രവാസികൾക്ക് സംരംഭങ്ങൾ ആരംഭിക്കുന്നതിനു 25 കോടി, പ്രവാസി കേരളീയർക്കായി ലോകകേരള കേന്ദ്രം,റവന്യൂ സേവനങ്ങൾക്കായുള്ള റവന്യൂ പോർട്ടൽ തുടങ്ങിയവും ബജറ്റിൽ ഇടംപിടിച്ചതായി ബഹ്‌റൈൻ നവകേരള എക്സിക്യൂട്ടീവ് കമ്മറ്റി അറിയിച്ചു.
