ദീര്‍ഘകാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ജോര്‍ജ് ചെ റിയാന്‍ മൂഴിയിലിന് കുവൈറ്റിലെ പ്രമുഖ പ്രവാസി സംഘടനയായ സീറോ മലബാര്‍ കള്‍ച്ചറല്‍ അസോ സിയേഷന്‍ ഊഷ്മളമായ യാത്രയയപ്പ് നല്‍കി
കുവൈറ്റ് : ദീര്‍ഘകാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ജോര്‍ജ് ചെറി യാന്‍ മൂഴിയിലിന് കുവൈറ്റിലെ പ്രമുഖ പ്രവാസി സംഘടനയായ സീറോ മലബാര്‍ കള്‍ച്ചറല്‍ അ സോസിയേഷന്‍ ഊഷ്മളമായ യാത്രയയപ്പ് നല്‍കി.
എസ്എംസിഎ ആദ്യകാല ഭാരവാഹിയും അബ്ബാസിയ സെന്റ് കമ്പോനി ഇടവക പാരിഷ് കമ്മിറ്റി അംഗവുമായിരുന്ന ജോര്‍ജ് ചെറിയാന്‍ 38 വര്‍ഷത്തെ പ്രവാസ ജീവിതത്തിനു ശേഷമാണ് മടങ്ങു ന്നത്. അബ്ബാസിയ സെന്റ് അല്‍ഫോന്‍സ ഓഡിറ്റോറിയത്തില്‍ നടന്ന യാത്രയയപ്പ് സമ്മേളനത്തില്‍ എസ്എംസിഎ പ്രസിഡന്റ് സാന്‍സിലാല്‍ ചക്യത്തു അധ്യക്ഷത വഹിച്ചു. സംഘടനയുടെ ഉപഹാരം അദ്ദേഹത്തിന് കൈമാറി.
ജനറല്‍ സെക്രട്ടറി ഷാജിമോന്‍ ഈരേത്ര, ഏരിയ ജനറല്‍ കണ്‍വീനര്‍മാരായ ബോബി തോമസ്, സ ന്തോഷ് ജോസഫ്, ജിസ് എം ജോസ്,അഡ്വക്കേറ്റ് ബെന്നി നാല്പതാംകളം, സൈജു മുളകുപാടം, ഷാ ജി നാഗരൂര്‍, വില്‍സണ്‍ വടക്കേടത്ത്, ജീവസ് എരിഞ്ചേരി, സാബു സെബാസ്റ്റ്യന്‍, ഡൊമിനിക് മാ ത്യു, മാത്യു ചുക്കനാനി, അനില്‍ ചക്കാലക്കല്‍, റെജിമോന്‍ ഇടമന, ബിനോയ് ജോസഫ് എന്നിവര്‍ യാത്രാ മംഗളങ്ങള്‍ നേര്‍ന്നു സംസാരിച്ചു. പത്രോസ് ചെങ്ങരിയാടന്‍ സ്വാഗതവും ജോസ് മത്തായി കൃതജ്ഞതയും പറഞ്ഞു.