മാര്‍ച്ച് 27 രാവിലെ 7 മുതല്‍ ഏപ്രില്‍ 29 രാത്രി 7.30 വരെ എക്സിറ്റ് പോളുകള്‍ നടത്തുന്നതിനും അവയുടെ ഫലം അച്ചടി-ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴിയോ മറ്റു ഏതെങ്കിലും വിധത്തിലോ പ്രസിദ്ധീകരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരോധനമേര്‍പ്പെടുത്തിയത്
ന്യൂഡല്‍ഹി : നിയമസഭാ തെരഞ്ഞെടുപ്പ് സംസ്ഥാനങ്ങളില്‍ എക്സിറ്റ് പോളുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍.തിരഞ്ഞെടുപ്പു നടക്കുന്ന 5 സംസ്ഥാനങ്ങളിലും ഉപ തിരഞ്ഞെടുപ്പുകള്‍ നടക്കുന്നയിടങ്ങളിലും എക്‌സിറ്റ് പോളുകള്‍ നടത്തുന്നതും പ്രസിദ്ധീ കരി ക്കുന്നതും നിരോധിച്ച് തിരഞ്ഞെടുപ്പു കമ്മിഷന്‍ ഉത്തരവിറക്കി.
അസം, കേരളം, തമിഴ്നാട്, പശ്ചിമബംഗാള്‍, പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പുകള്‍, ലോ ക്സഭയിലേക്കും വിവിധ സംസ്ഥാന നിയമസ ഭക ളിലേയ്ക്കും നടക്കുന്ന ഉപതെരഞ്ഞെടുപ്പുകള്‍ എന്നി വയ്ക്കാണ് ഇത് ബാധകമാവുക.നടക്കാനിരിക്കുന്ന പൊതു-ഉപ തെരഞ്ഞെടുപ്പുകളുടെ വിവിധ ഘട്ട ങ്ങളിലെ വോട്ടിങ് സമയം അവസാനിക്കുന്നതിന് മുന്‍പുള്ള 48 മണിക്കൂറില്‍ പ്രവചന സര്‍വ്വേ കളുടെ ഫലങ്ങള്‍ അടക്കം തെരഞ്ഞെ ടുപ്പുമായി ബന്ധപ്പെട്ട എല്ലാത്തരം വിവരങ്ങളും ഇലക്ട്രോണിക് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതിനും നിരോധനമുണ്ട്.
മാര്‍ച്ച് 27 രാവിലെ 7 മുതല്‍ ഏപ്രില്‍ 29 രാത്രി 7.30 വരെ എക്സിറ്റ് പോളുകള്‍ നടത്തുന്നതിനും അവയുടെ ഫലം അച്ചടി-ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴിയോ മറ്റു ഏതെങ്കിലും വിധത്തിലോ പ്രസിദ്ധീകരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരോധ നമേര്‍പ്പെടുത്തിയത്. ഒരുഘട്ടങ്ങളിലും വോട്ടെടുപ്പ് അവസാനിക്കുന്നതുവരെയുള്ള 48 മണി ക്കൂറിനുള്ളില്‍ അഭിപ്രായ സര്‍വേകളോ മറ്റു സര്‍വേകളോ ഏതെങ്കിലും ഇലക്ട്രോണിക് മാധ്യ മങ്ങള്‍ വഴി പ്രചരിപ്പിക്കാനും പാടില്ല.