അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ ചാനല്‍ ചര്‍ച്ചയില്‍ ജൈവായുധം (ബയോവെപ്പ ണ്‍) എന്ന് വിശേഷിപ്പിച്ച സംഭവത്തിലാണ് പൊലിസ് നടപടി. 124 എ, 153 ബി എന്നീ വകു പ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്
കവരത്തി: ചനല്‍ ചര്‍ച്ചയില്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിതിരെ രൂക്ഷ വിമര്‍ ശനം ഉന്നയിച്ച ദ്വീപ് സ്വദേശിയും സിനിമ പ്രവര്‍ ത്തകയുമായ ഐഷ സുല്‍ത്താനക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കവരത്തി പൊലീസ് കേസെടുത്തു. അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേ ലിനെ ചാനല്‍ ചര്‍ച്ചയില്‍ ജൈവായുധം (ബയോവെപ്പണ്‍) എന്ന് വിശേഷിപ്പിച്ച സംഭവത്തിലാണ് പൊലിസ് നടപടി.
ചൈന മറ്റ് രാജ്യങ്ങള്‍ക്ക് നേരെ കൊറോണ വൈറസ് എന്ന ബയോവെപ്പണ്‍ ഉപയോഗിച്ചത് പോലെയാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷദ്വീപിന് നേരെ പ്രഫുല്‍പട്ടേലെന്ന ബയോവെപ്പണ്‍ ഉപ യോഗിച്ചത് എന്നായിരുന്നു പരാമര്‍ശം. പ്രഫുല്‍ പട്ടേലിനെ ജൈവായുധം എന്ന് വിശേഷിപ്പി ച്ചതിനെതിരെ ബിജെപി ലക്ഷദ്വീപ് അധ്യക്ഷന്‍ സി അബ്ദുല്‍ ഖാദര്‍ ഹാജി നല്‍കിയ പരാതി യിലാണ് കേസ്. 124 എ, 153 ബി എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.
എന്നാല്‍, രാജ്യത്തെയോ സര്‍ക്കാറിനെയോ അല്ല പ്രഫൂല്‍ പട്ടേലിനെ ഉദ്ദേശിച്ചാണ് താന്‍ ആ പരാമര്‍ശം നടത്തിയതെന്ന് ഐഷ സുല്‍ത്താന വ്യക്തമാക്കി. ഒരു വര്‍ഷത്തോളം ഒറ്റ കോവിഡ് പോലും റിപ്പോര്‍ട്ട് ചെയ്യാതിരുന്ന ലക്ഷദ്വീപില്‍ പ്രഫുല്‍ പട്ടേലും കൂടെ വന്നവരില്‍ നിന്നുമാണ് വൈറസ് നാട്ടില്‍ വ്യാപിച്ചതെന്നും ഈ സാഹചര്യത്തിലാണ് പ്രഫുല്‍ പട്ടേലിനെ ബയോവെപ്പന്‍ ആയി താരതമ്യപ്പെടുത്തിയതെന്നും അവര്‍ ഫേസ്ബുക് കുറിപ്പില്‍ വ്യക്തമാക്കി.