റസിഡന്‍സ് പെര്‍മിറ്റ് (ഇഖാമ)യില്‍ തൊഴില്‍ മാറ്റം വരുത്താന്‍ തൊഴിലാളികളുടെ അനുമതി വേണമെന്ന നിയമം മാറി
റിയാദ് : റസിഡന്‍സി പെര്‍മിറ്റില്‍ പ്രവാസികളുടെ തൊഴില്‍ മാറ്റം രേഖപ്പെടുത്തുന്നതിന് അവരുടെ അനുമതി വേണമെന്ന നിയമത്തില്‍ മാറ്റം.
മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ കീഴിലുള്ള ക്വിവ പ്ലാറ്റ്‌ഫോമിലൂടെ തങ്ങളുടെ തൊഴിലില്‍ അനുമതിയില്ലാതെ തന്നെ മാറ്റം വരുത്താനാകുമെന്ന് കഴിഞ്ഞ ദിവസം പലരുടേയും തൊഴിലില്‍ മാറ്റം വന്നതായി അറിയിപ്പ് ലഭിച്ചതോടെയാണ് പ്രവാസികള്‍ക്ക് മനസ്സിലായത്.
സ്വകാര്യ മേഖലയിലെ പല തൊഴിലാളികള്‍ക്കും ഇത്തരത്തില്‍ എസ്എംഎസ് സന്ദേശം ലഭിച്ചു. കാരണമറിയാതെ പലരും മാനവവിഭവ ശേഷി വകുപ്പിന്റെ ടോള്‍ ഫ്രീ നമ്പറിലേക്ക് വിളിക്കുകയായിരുന്നു.
സൗദി സ്റ്റാന്‍ഡേര്‍ഡ് ക്ലാസിഫിക്കേഷന്‍ ഓഫ് ഒക്യുപേഷന്‍സ് അംഗീകരിച്ച പ്രെഫഷണനുകള്‍ക്ക് അനുസരിച്ചാണ് പ്രവാസി തൊഴിലാളികളുടെ തൊഴില്‍ നിശ്ചയിക്കുന്നത്.
ഡോക്ടര്‍, സ്‌പെഷ്യലിസ്റ്റ്, എഞ്ചിനീയര്‍, ടെക്‌നിഷ്യന്‍, തൊഴിലാളി, സാധാരണ തൊഴിലാളി എന്നീ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കായാണ് തൊഴില്‍മാറ്റത്തിന് അനുമതി ആവശ്യമില്ലാത്തത്.













