ഓക്സിജന്‍ അഭാവം മൂലം ഡല്‍ഹിയിലെ ആശുപത്രികളില്‍ രോഗികള്‍ മരിക്കാന്‍ കിടക്കുമ്പോള്‍ കേന്ദ്രത്തിലെ ആരുമായാണ് സംസാരിക്കേണ്ട തെന്ന് കേന്ദ്രം നിര്‍ദേശിക്കണമെന്ന് അരവിന്ദ് കെജ്രിവാള്‍
ന്യുഡല്‍ഹി : കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങളിലെ സാ ഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിമാര്‍ പങ്കെ ടുത്ത യോഗത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പൊട്ടിത്തെറിച്ചത് വിവാദമായി. യോഗത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കേന്ദ്രത്തെ കടന്നാക്രമിച്ചത് വാഗ്വാദത്തില്‍ കലാ ശിച്ചു. ഓക്‌സിജന്‍ അഭാവം മൂലം ഡല്‍ഹിയിലെ ആശുപത്രികളില്‍ രോഗികള്‍ മരിക്കാന്‍ കിടക്കു മ്പോള്‍ കേന്ദ്രത്തിലെ ആരുമായാണ് സംസാരിക്കേണ്ടതെന്ന് കേന്ദ്രം നിര്‍ദേശിക്കണമെന്ന് അരവി ന്ദ് കെജ്രിവാള്‍ പറഞ്ഞതാണു വാഗ്വാദത്തിന് ഇടയാക്കിയത്. ഡല്‍ഹിയിലെ ആശുപത്രികളില്‍ ഓക്സിജന്‍ ക്ഷാമം മൂലം വലിയൊരു ദുരന്തത്തിന് ഇടയാക്കുമെന്ന് അരവിന്ദ് കെജ്രിവാള്‍ പ്രധാന മന്ത്രിയോട് പറഞ്ഞു.
അതേസമയം ഉന്നതതലയോഗം രാഷ്ട്രീയം കളിക്കാനുള്ള അവസരമാക്കി കെജ്രിവാള്‍ മറ്റിയെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ ആരോപിച്ചു. യോഗത്തിന്റെ ദൃശ്യങ്ങള്‍ അരവിന്ദ് കെജ്രിവാള്‍ പുറത്ത് വിട്ടത് രൂക്ഷമായ വിമര്‍ശനത്തിനു വഴിവച്ചു.യോഗം തത്സമയം സംപ്രേഷണം ചെയ്യുന്നതിനെ പ്രധാനമന്ത്രി മോദി വിമര്‍ശിച്ചപ്പോള്‍ കെജ്രിവാള്‍ ഖേദം പ്രകടിപ്പിച്ചു. കോവിഡ് യോഗത്തിലെ സംഭാഷണം പരസ്യമാക്കിയത് മര്യാദകേടായെ ന്നും ഔദ്യോഗിക യോഗം പരസ്യപ്പെടുത്തുന്നത് തെറ്റായ കീഴ്വഴക്കമാണെന്നും വിമര്‍ശനം ഉയര്‍ന്നു. ഇതാദ്യമായാണ് പ്രധാനമന്ത്രിയും മുഖ്യമ ന്ത്രിമാരും തമ്മിലുള്ള സ്വകാര്യസംഭാഷണം ടെലിവിഷനില്‍ പ്രക്ഷേപണം ചെയ്യുന്നതെന്നും വിമര്‍ശനമുണ്ടായി.
കോവിഡിന്റെ മാരകമായ രണ്ടാം തരംഗം ഏറ്റവും കൂടുതല്‍ ബാധിച്ച 10 സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഉള്‍പ്പടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു.