ജി 7 രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ജര്‍മനിക്കും പോകുംവഴി യുഎഇയില്‍ ഇറങ്ങും
അബുദാബി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം ഒടുവില്‍ യുഎഇ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ജര്‍മനിക്കും പോകും വഴിയാകും മോദിയുടെ യുഎഇ സ്റ്റോപ് ഓവര്‍.
ജൂണ്‍ 26 മുതല്‍ 28 വരെയാണ് ബവേറിയന്‍ പ്രവിശ്യയില്‍ ഉച്ചകോടി നടക്കുന്നത്. ജൂണ്‍ 25 നാകും മോദി യുഎഇയില്‍ എത്തുകയെന്നാണ് സൂചന. എന്നാല്‍, ഇക്കാര്യത്തില്‍ ഇന്ത്യയോ, യുഎഇയോ സ്ഥിരീകരണം നല്‍കിയിട്ടില്ല.
2019 ഓഗസ്തിലാണ് മോദി അവസാനമായി യുഎഇ സന്ദര്‍ശിച്ചത്. യുഎഇയുടെ പരമോന്നത സിവിലിയന്‍ പുരസ്‌കാരമായ ഓര്‍ഡര്‍ ഓഫ് സായിദ് മോദിക്ക് നല്‍കിയിരുന്നു. ഇന്ത്യയുടെ പെയ്‌മെന്റ് കാര്‍ഡായ റുപേ കാര്‍ഡ് യുഎഇയില്‍ അവതരിപ്പിച്ചതും ഈ സന്ദര്‍ശനത്തിനിടെയായിരുന്നു.
യുഎഇ പ്രസിഡന്റായി മുഹമദ് ബിന്‍ സായിദ് അല്‍ നഹിയാന്‍ അധികാരമേറ്റ ശേഷം ഇതാദ്യമായിട്ടാണ് മോദിയുടെ സന്ദര്‍ശനം എന്നത് പ്രാധാന്യമര്‍ഹിക്കുന്നു.
ഇന്ത്യയും യുഎഇയും തമ്മിലുള്ള സമഗ്ര വ്യാപാര കരാര്‍ നടപ്പിലായ ശേഷവുമുള്ള സന്ദര്‍ശത്തിന് വലിയ പ്രാധാന്യം കല്‍പ്പിക്കുന്നുണ്ട്.
ബിജെപിയുടെ മുന്‍ വക്താക്കള്‍ നടത്തിയ പ്രവാചക നിന്ദ വിഷയത്തിന്റെ പശ്ചാത്തലത്തില്‍ മോദിയുടെ സന്ദര്‍ശനത്തിന് നയതന്ത്ര പ്രധാന്യവുമുണ്ട്.











