പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഒഡീഷയിലേക്ക് തിരിച്ചു. മമത സ്ഥിതിഗ തികള്‍ വിലയിരുത്തുകയും പരിക്കേറ്റവരെ സന്ദര്‍ശിക്കുകയും ചെയ്യും. അപകടത്തി ന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. സംഭവ സ്ഥല ത്തുള്ള റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായി ക്കും പ്രധാനമന്ത്രിയുമായി ആശയവിനിമയം നടത്തും
ന്യൂഡല്‍ഹി: ട്രെയിന്‍ അപകടം നടന്ന ഒഡീഷയിലെ ബാലാസോറില്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍ വി ലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. കട്ടാക്കിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ യും സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ബാലാസോറിലെ ആശുപ ത്രിയിലെത്തി പരിക്കേറ്റവരെ കണ്ടു.
പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഒഡീഷയിലേക്ക് തിരിച്ചു. മമത സ്ഥിതിഗതികള്‍ വിലയിരു ത്തുകയും പരിക്കേറ്റവരെ സന്ദര്‍ശിക്കുകയും ചെയ്യും. അപകടത്തി ന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. സംഭവ സ്ഥലത്തുള്ള റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കും പ്രധാനമന്ത്രിയുമായി ആശയവിനിമയം നടത്തും. ഷാലിമാറില്‍നിന്നു ചെന്നൈയിലേക്കു വരികയായിരുന്ന കോമറന്‍ഡല്‍ എക്സപ്രസും ബംഗളൂരു-ഹൗറ എക്സ്പ്രസും നിര്‍ത്തി യിട്ടിരുന്ന ഗുഡ്സ് ട്രെയിനുമാണ് അപകടത്തില്‍പ്പെട്ടത്. 238പേര്‍ അപകടത്തില്‍ മരിച്ചു. 900 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
അപകടത്തില്‍പ്പെട്ടവരുടെ ബന്ധുക്കള്‍ക്കായി പ്രത്യേക
ട്രെയിന്‍ ; ഹെല്‍പ് ലൈന്‍ നമ്പറുകളില്‍ വിളിച്ച് ബുക്ക് ചെയ്യാം
അപകടത്തില്‍പ്പെട്ടവരുടെ ബന്ധുക്കള്‍ക്കായി പ്രത്യേക ട്രെയിന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ യില്‍ നിന്ന് ഭുവനേശ്വറിലേക്കാണ് പ്രത്യേക ട്രെയിന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ട്രെയിന്‍ പുറപ്പെടുന്ന സമയം തീരുമാനിച്ചിട്ടില്ല. ഇവര്‍ക്ക് ഹെല്‍പ് ലൈന്‍ നമ്പറുകളില്‍ വിളിച്ച് സീറ്റ് ബുക്ക് ചെയ്യാം. 044 25330952, 044 25330953, 044 25354771.
അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ ഐഎഎഫ് എംഐ-17 ഹെലികോപ്റ്ററുകള്‍ വിന്യസിച്ചിട്ടുണ്ട്. ബാലാസോറില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 300നടുത്ത് ആളുകളാണ് മരണപ്പെട്ട ത്. ആയിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴും ഇവിടെ രക്ഷാപ്രവര്‍ത്തനം തുട രുകയാണ്. ഇതിനിടെ അപകടത്തില്‍പ്പെട്ടവരുടെ ബന്ധുക്കള്‍ക്കായി പ്രത്യേക ട്രെയിന്‍ പ്രഖ്യാപിച്ചിട്ടു ണ്ട്. ചെന്നൈയില്‍ നിന്ന് ഭുവനേശ്വറിലേക്കാണ് പ്രത്യേക ട്രെയിന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ട്രെ യിന്‍ പുറപ്പെടുന്ന സമയം തീരുമാനിച്ചിട്ടില്ല. ഇവര്‍ക്ക് ഹെല്‍പ് ലൈന്‍ നമ്പറുകളില്‍ വിളിച്ച് സീറ്റ് ബുക്ക് ചെയ്യാം. 044 25330952, 044 25330953, 044 25354771.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായമായി പത്തുലക്ഷം രൂപ റെയില്‍വെ പ്രഖ്യാപി ച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷവും നിസാര പരിക്കുള്ളവര്‍ക്ക് 50,000 രൂപയും നല്‍കും. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ ധന സഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് 50,000 രൂപ നല്‍കും.












