മോദിയുടെ പിതാവ് ദാമോദര്‍ദാസിന്റെ സഹോദരനായ ജഗജീവന്‍ ദാസിന്റെ ഭാര്യയാണ് മരിച്ച നര്‍മദാബെന്‍. അഹമ്മദാബാദിലെ ആശുപ ത്രിയി ല്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം
അഹമ്മദാബാദ്: കോവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി യുടെ അമ്മായി നര്‍മദബെന്‍ മോദി(80) സിവില്‍ ആശുപത്രിയില്‍ മരിച്ചു. അഹമ്മദാബാദിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.
നര്‍മദബെന്‍ മക്കളോടൊപ്പം അഹമ്മദാബാദിലെ ന്യൂ റാണിപ് പ്രദേശത്താണ് താമസിച്ചിരുന്നത്. കോവിഡ് ബാധിച്ച് ആരോഗ്യനില വഷളായതി നെത്തുടര്‍ന്ന് പത്തു ദിവസം മുന്‍പാണ് നര്‍മ്മ ദാ ബെന്‍ മോദിയെ അഹമ്മദാബാദ് സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ഇന്ന് ആശുപ ത്രിയില്‍ വെച്ച് മരിക്കുകയായിരുന്നെന്നും മോദിയുടെ ഇളയ സഹോദരന്‍ പ്രഹ്ളാദ് മോദി പറഞ്ഞു.
മോദിയുടെ പിതാവ് ദാമോദര്‍ദാസിന്റെ സഹോദരനായ ജഗജീവന്‍ ദാസിന്റെ ഭാര്യയാണ് മരിച്ച നര്‍മദാബെന്‍.ജഗജീവന്‍ ദാസ് നേരത്തെ മരിച്ചിരുന്നു.











