വാക്‌സീന്‍ വില നിര്‍ണയത്തിലും അവസാന വാക്ക് ഇനി സുപ്രീംകോടതിയുടേതാകും. പ്രതിസന്ധി ഘട്ടത്തില്‍ മൂകസാക്ഷിയാകാനാവില്ല എന്ന് വ്യക്തമാക്കിയ കോടതി വെള്ളിയാഴ്ച സ്വീകരിക്കുന്ന നിലപാട് കേന്ദ്രസര്‍ക്കാരിന് നിര്‍ണ്ണായകമാകും
ന്യുഡല്‍ഹി : ഓക്‌സിജന്‍ ലഭ്യതയില്‍ കോടതി ഇടപെടരുതെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ വാദം തള്ളി സുപ്രീംകോടതി. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ രോഗികള്‍ക്ക് ആവശ്യമായ ഓക്സിജന്‍, മരുന്ന് തുടങ്ങിയവയുടെ ക്ഷാമം സംബന്ധിച്ച ഹര്‍ജിയില്‍ വാദം കേള്‍ ക്കുകയായിരുന്നു സുപ്രീം കോടതി.
രാജ്യത്തെ കോവിഡ് വാക്‌സിന്റെ വില നിശ്ചയിച്ചത് എന്തടിസ്ഥാനത്തിലാണന്നും അതിന്റെ യുക്തി എന്താണെന്നും കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി ചോദിച്ചു. ഇക്കാര്യം വ്യക്ത മാക്കിയുള്ള സത്യവാങ്മൂലം കേന്ദ്ര സര്‍ക്കാര്‍ നല്‍കണമെന്നും കോടതിക്ക് നിശബ്ദമായി നോക്കി നിലക്കാനാവില്ലെന്നും കോടതി പറഞ്ഞു. ഒരേ വാക്‌സിന് രാജ്യത്ത് മൂന്ന് വില എന്ന നയമാണ് നിലവിലുള്ളത്.
രാജ്യം പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ വിവിധ വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ വ്യത്യസ്ത വില ഈടാക്കുകയാണെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് എല്‍ നാഗേശ്വര റാവു, ജസ്റ്റിസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബഞ്ച് ചൂണ്ടിക്കാട്ടി.സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൊവിഷീല്‍ഡ് ഡോസ് ഒന്നിന് 400 രൂപയും സ്വകാര്യ ആശുപത്രികള്‍ക്ക് ഡോസൊന്നിന് 600 രൂപയുമാണ് പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിശ്ചയിച്ച വില. ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന്‍ സംസ്ഥാനങ്ങള്‍ക്ക് 600 രൂപ നിരക്കിലാണ് നല്‍കുന്നത്. സ്വകാര്യ ആശുപത്രികള്‍ക്ക് ഇത് 1200 രൂപ വരെയും, കയറ്റുമതി ചെയ്യുന്ന ഡോസിന് 15 മുതല്‍ 20 വരെ ഡോളറുമാണ് വില.
വാക്‌സീന്‍ വില നിര്‍ണയത്തിലും അവസാന വാക്ക് ഇനി സുപ്രീംകോടതിയുടേതാകും. പ്രതിസന്ധി ഘട്ടത്തില്‍ മൂകസാക്ഷിയാകാനാവില്ല എന്ന് വ്യക്തമാക്കിയ കോടതി വെള്ളിയാഴ്ച സ്വീകരിക്കുന്ന നിലപാട് കേന്ദ്രസര്‍ക്കാരിന് നിര്‍ണ്ണായകമാകും.
വാക്സിന്‍ ലഭ്യത ഉറപ്പുവരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ വ്യക്തത വേണമെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് ആവശ്യപ്പെട്ടു. ഹര്‍ജി യില്‍ സുപ്രീംകോടതിയെ സഹായിക്കാന്‍ മുതിര്‍ന്ന അഭിഭാഷകരായ ജയ്ദീപ് ഗുപ്തയേയും മീനാക്ഷി അറോറയേയും അമിക്കസ്‌ക്യൂറിയായി കോടതി നിയോഗിച്ചു.
ഓക്സിജന്‍ വിതരണത്തെ കുറിച്ചും ഓക്സിജന്റെ നിലവിലെ ലഭ്യതയെ കുറിച്ചും കേന്ദ്രം വിശദീക രണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. സംസ്ഥാന അതിര്‍ത്തികള്‍ക്കപ്പുറമുള്ള പ്രശ്നങ്ങ ളിലാണ് ഇടപെടുന്നതെന്നും സുപ്രീം കോടതി വ്യക്തമാക്കി. അതേസമയം വിവിധ ഹൈക്കോടതി കളില്‍ ഇത് സംബന്ധിച്ചുള്ള ഹര്‍ജികളില്‍ വാദം നടക്കുന്നുണ്ടെന്നും അത് തടയേണ്ട കാര്യമില്ലെ ന്നും കോടതി കൂട്ടിച്ചേര്‍ത്തു.
വാക്സിന്റെ വില നിയന്ത്രിക്കുന്നതിനായി ആവശ്യമെങ്കില്‍ പേറ്റന്റ് ആക്ട് നടപ്പിലാക്കണമെന്നും സുപ്രീം കോടതി വാക്കാല്‍ നിരീക്ഷിച്ചു. 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കി തുടങ്ങുമ്പോള്‍ വാക്‌സിന്‍ ക്ഷാമം ഉണ്ടായേക്കുമെന്നും അത് പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നടപടികളെക്കുറിച്ച് വിശദീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.