പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന അനുവദിച്ച് നല്‍കിയിട്ടുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ഡല്‍ഹിയില്‍ കലാപവുമായി ബന്ധപ്പെട്ട് ഒരു വര്‍ഷം മുമ്പ് അറസ്റ്റിലായ മൂന്ന് വിദ്യാര്‍ത്ഥി നേതാക്കള്‍ക്ക് ജാമ്യം അനുവദിച്ചു
ന്യൂഡല്‍ഹി : പ്രതിഷേധം സംഘടിപ്പിക്കുന്നത് രാജ്യദ്രോഹ പ്രവര്‍ത്തനമല്ലെന്ന് ഡല്‍ഹി ഹൈ ക്കോടതി. വിമത ശബ്ദങ്ങള്‍ അടിച്ചമര്‍ത്താനുള്ള വ്യഗ്രതയില്‍ സംഭവിക്കുന്ന തെറ്റിധാരണ യാണി തെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന അനുവദിച്ച് നല്‍കി യിട്ടുള്ളതാണ്. അത് രാജ്യദ്രോഹമായി തെറ്റിധരിക്കേണ്ടതില്ല. എന്നാല്‍ ഭരണാധികാരികള്‍ക്ക് ഇത് രണ്ടിനെയും തമ്മില്‍ വേര്‍തിരിക്കുന്ന രേഖ അവ്യക്തമായിരിക്കും. ഈ സ്ഥിതി തുടര്‍ന്നാല്‍ ജനാധി പത്യത്തിന് വിഷമകരമായിരിക്കുമെന്നും ഹൈക്കോടതി പറഞ്ഞു.
വിവാദമായ പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ നടന്ന ക ലാപവുമായി ബന്ധപ്പെട്ട് ഒരു വര്‍ഷം മുമ്പ് അറസ്റ്റിലായ മൂന്ന് വിദ്യാര്‍ത്ഥി നേതാക്കള്‍ക്ക് ജാമ്യം അനുവദിച്ചു കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. പ്രക്ഷോഭ കേസുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത നതാഷ നര്‍വാള്‍, ദേവാംഗന കലിദ, ജാമിഅ മില്ലിയ വിദ്യാര്‍ഥി ആസിഫ് ഇഖ്ബാല്‍ തന്‍ഹ എന്നിവര്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചത്. കലാപത്തിന് പിന്നില്‍ പ്രവര്‍ ത്തിച്ചതിന് മൂവര്‍ക്കുമെതിരെ യു.എ.പി.എ ചുമത്തിയായിരുന്നു കേസെടുത്തത്.
ജസ്റ്റിസുമാരായ സിദ്ധാര്‍ത്ഥ് മൃദുല്‍, അനുപ് ജയറാം ഭംഭാനി എന്നിവരടങ്ങിയ ഹൈക്കോടതി ബെഞ്ച് വ്യക്തിഗത ബോണ്ടിനും, 50,000 രൂപ വീ തം മൂന്നുപേരും കെട്ടിവയ്ക്കാനും ആവശ്യപ്പെട്ടു കൊണ്ട് ജാമ്യം അനുവദിക്കുകയായിരുന്നു. പാസ്പോര്‍ട്ട് കോടതിയില്‍ ഏല്‍പ്പിക്കണമെന്നും, നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും അന്വേഷണത്തെ തടസ്സപ്പെടുത്തരുതെ ന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.










